Latest NewsNewsInternational

നരേന്ദ്ര മോദിയെ പ്രീതിപ്പെടുത്താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി 71 ലക്ഷത്തിന്റെ സമ്മാനവുമായി എത്തുന്നു

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 71 ലക്ഷം രൂപവിലയുള്ള സമ്മാനവുമായെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ജനുവരി 14നാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത്.

ഈ സന്ദര്‍ശനത്തിനിടയില്‍ കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റാന്‍ ശേഷിയുള്ള ജീപ്പായാരിക്കും നെതന്യാഹു മോദിക്ക് സമ്മാനിക്കുന്നതെന്നാണ് പിടിഐ ഉള്‍പ്പെടെയുള്ള ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

ഇസ്രയേല്‍ വികസിപ്പിച്ചെടുത്ത ഗാല്‍ മൊബൈല്‍ എന്ന ജീപ്പാണ് മോദിക്ക് സമ്മാനിക്കാനായി കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈയില്‍ മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ മെഡിറ്ററേനിയല്‍ കടല്‍ത്തീരത്ത് വെച്ച് ജീപ്പിന്റെ പ്രവര്‍ത്തനരീതി ചോദിച്ചു മനസിലാക്കിയിരുന്നു. തുടര്‍ന്ന് ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ചതില്‍ അഭിനന്ദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ജീപ്പ് സമ്മാനിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറഞ്ഞ സമയം കൊണ്ട് മാലിന്യവിമുക്തമായ ശുദ്ധജലം ഗാല്‍മൊബീല്‍ നല്‍കുമെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇസ്രയേല്‍ കമ്പനിയായ ഗാല്‍ വികസിപ്പിച്ചെടുത്ത ഗാല്‍മൊബൈലിന് ഒരു ദിവസം 20000 ലീറ്റര്‍ വരെ കടല്‍ വെള്ളവും 80000 ലീറ്ററ് നദീജലവും ശുദ്ധീകരിക്കാന്‍ സാധിക്കും. 1540 കിലോഗ്രാം ഭാരമുള്ള വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ഏകദേശം 390,000 ഇസ്രയേലി ഷെക്കല്‍ (ഏകദേശം 71 ലക്ഷം രൂപ) ആണ് ഈ ജീപ്പിന്റെ വില.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button