
ടൊറാന്റോ:ഇന്ത്യയുടെ ഭാഗമായ കശ്മീരിനേയും അരുണാചല്‍ പ്രദേശിനേയും ലോകമാപ്പില്‍ നിന്നും ചൈന വെട്ടിമാറ്റി. ഇത്തരത്തില്‍ ഇന്ത്യയെ വികൃതമാക്കി ചൈനീസ് നിര്‍മ്മിത ഗ്ലോബുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് കാനഡയിലെ ടൊറന്റോവിലാണ്.
കശ്മീരിനേയും അരുണാചലിനേയും സ്വാതന്ത്രമായിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ മാസം ഡിസംബറില്‍ കാനഡയില്‍ വില്‍പ്പനയ്‌ക്കെത്തിയ ഗ്ലോബുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഇന്തോ കനേഡിയന്‍ സംഘടനകളും, കാനഡയിലെ ബിജെപി നേതാക്കളും വില്‍പനയ്ക്ക് വച്ച് ഉടനെതന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അവര്‍ ഗ്ലോബിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments