കൊച്ചി•ജനുവരി എട്ടു മുതൽ 26 വരെ നടക്കുന്ന കുടുംബശ്രീ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിഴക്കമ്പലം പഞ്ചായത്തിൽ നടത്തിയ അയൽക്കൂട്ട അധ്യക്ഷന്മാരുടെ പരിശീലന പരുപാടിയിൽ രാഷ്ട്രീയ പാർട്ടികൾ സ്ത്രീകളുടെ നേരെ അക്രമം അഴിച്ചുവിട്ടു. പ്രായഭേതമന്യേ വനിത മെമ്പർമാരെയടക്കം ദേഹോപദ്രവം ഏൽപ്പിക്കുകയും മുറികളിൽ പൂട്ടിയിടുകയും ചെയ്തു. പോലീസുകാർക്കെതിരെയും കൈയ്യേറ്റം നടത്തിയ സംഘം കിഴക്കമ്പലം നിവാസികളെ ഭീതിയിലാഴ്ത്തി.
രാഷ്ട്രീയ പാർട്ടികൾ ട്വന്റി20 അനുഭാവികളായ അയൽക്കൂട്ടം അംഗങ്ങൾക്കെതിരെ നടത്തിയ സംഘർഷത്തിൽ നിരവധിപേർക്കാണ് പരിക്കേറ്റത്. അയൽക്കൂട്ട അംഗങ്ങളായ മേരി തോമസ്, ചെല്ലമ്മ, ജാൻസി, അൽഫോൻസ മാത്യു എന്നിവരെ ഒരു കുട്ടം രാഷ്ട്രീയ പ്രവർത്തകർ തടഞ്ഞുവക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ പത്താം വാർഡ് മെമ്പറായ പ്രസീല എൽദോയെ സ്ത്രീയെന്ന പരിഗണന നൽകാതെ അതിക്രൂരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.
“ചേലക്കുളം വാർഡ് മെമ്പറായ അനൂപ് എന്നെ കഴുത്തിൽ പിടിച്ച് ഞെക്കുകയും ചവുട്ടി നിലത്തിടുകയും പട്ടിക വിഭാഗത്തിൽപ്പെട്ട എന്നെ ജാതിപ്പേര് വിളിച്ച് എന്റെ പ്രായത്തെ പോലും വകവയ്‌ക്കാതെയാണ് അധിക്ഷേപിച്ചത്” എന്ന് കുടുംബശ്രീ അംഗമായ ചെല്ലമ്മ പറഞ്ഞു.
മൂന്ന് ദിവസം പിന്നിട്ടിട്ടും കിഴക്കമ്പലത്ത് സംഘർഷാവസ്ഥ നിലനിൽക്കുയാണ്.16, 17, 18, 19 വാർഡുകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധ്യക്ഷന്മാരെ നിശ്ചയിക്കുന്ന യോഗം മുതലാണ് സംഘർഷം ആരംഭിക്കുന്നത്. സി ഡി എസ് ഭാരവാഹികളിൽ ചിലർ ഹാളിലേക്കു പ്രേവേശിക്കാൻ നടത്തിയ ശ്രമം പോലീസ് തടയുന്നതിനിടെ പോലീസിന്റെ കൈവശമിരുന്ന കേസ് ഡയറി രാഷ്ട്രീയ പ്രവർത്തകർ വലിച്ചു കീറി റോട്ടിലിട്ടു കത്തിച്ചു .തുടർന്ന് രാക്ഷ്ട്രീയ പ്രവർത്തകരുടെയും കുടുംബശ്രീ സി ഡി എസിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാർ ഉൾപ്പടെയുള്ളവരെ ആക്രമിക്കുകയായിരുന്നു . വനിതാ മെമ്പര്മാരെ ആക്രമിച്ചെന്നാരോപിച്ച് രാക്ഷ്ട്രീയ പ്രവർത്തകർക്കെതിരെ പഞ്ചായത്ത് പരാതി നല്കിട്ടുണ്ട് . അതോടൊപ്പം ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനും പോലീസിൽ പരാതി നല്കിട്ടുണ്ട്.
പഞ്ചായത്ത് ഹാളിൽ നടക്കാനിരുന്ന പരിശീലന പരുപാടി സി.ഡി.എസ് മുൻകൈയെടുത്ത് വ്യാപാരഭവനിലേക്ക് മാറ്റുകയായിരുന്നു. ജനാതിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടപ്പിലാക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. പഞ്ചായത്ത് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ജനകീയ കുട്ടയിമയായ ട്വന്റിയുടെ പ്രവർത്തകർക്കെതിരെ വധഭീക്ഷണി മുഴക്കികയും രണ്ട് പ്രവർത്തകരെ പരസ്യമായി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ് പറഞ്ഞു. ആക്രമാസക്തമായ രാഷ്ട്രീയം അഴിച്ചുവിടുന്നതിലൂടെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീക്ഷണി മുഴക്കുകയാണ് രാഷ്ട്രീയ പ്രവർത്തകർ.
Post Your Comments