മനാമ: പുതിയ മുന്നറിയിപ്പുമായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം. ഇറാനിലുള്ള എല്ലാ ബഹ്റൈന്‍ പൗരന്മാര്‍ ഉടന്‍ രാജ്യത്ത് തിരിച്ചെത്തണമെന്ന് ബഹ്റൈനിലുള്ളവരാരും ഇറാന്‍ സന്ദര്‍ശിക്കരുതെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കൂടാതെ എല്ലാ പൗരന്‍മാരും പൗരന്മാരെല്ലാം കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 28ന് തുടങ്ങിയ പ്രക്ഷോഭം ഇറാനും ബഹ്‌റൈനും തമ്മിലുള്ള ബന്ധത്തില വിള്ളല വീഴ്ത്തിയിട്ടുണ്ട്. രാജ്യത്തുടനീളം തുടരുന്ന രാജ്യവിരുദ്ധ പ്രക്ഷോഭത്തിനിടെ സംഘര്‍ഷമുണ്ടാവുകയും ഇരുപതോളം പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇറാനിലെ നിലവിലുള്ള അസ്ഥിര സാഹചര്യവും അക്രമത്തെയും തുടര്‍ന്നാണ് അധികൃതര്‍ പ്രത്യേക മുന്നറിയിപ്പ് നല്‍കിയത്.
Post Your Comments