KeralaLatest NewsNews

ഇതരസംസ്ഥാനക്കാര്‍ക്ക് ഈ രോഗനിവാരണത്തിനുള്ള ഗുളിക നല്‍കാന്‍ ആലപ്പുഴയില്‍ തീരുമാനിച്ചു

ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇതരസംസ്ഥാനക്കാര്‍ക്ക് മന്തുരോഗ നിവാരണ ഗുളിക നല്‍കും. ഡി.ഇ.സി., ആല്‍ബന്‍ഡസോള്‍ എന്നീ ഗുളികളാണ് നല്‍കുക. ഭക്ഷണശേഷമാണ് ഗുളിക കഴിക്കേണ്ടത്. ഡി.ഇ.സി. ഗുളിക (100 മി.ഗ്രാം), ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ (400 മി.ഗ്രാം) രണ്ടു വയസു മുതല്‍ അഞ്ചു വയസുവരെയുള്ളവര്‍ക്ക് ഓരോന്നു വീതവും ആറു മുതല്‍ 14 വയസുവരെയുള്ളവര്‍ക്ക് രണ്ട്, ഒന്ന്, 15 വയസും അതിനുമുകളില്‍പ്രായമുള്ളവര്‍ മൂന്ന്, ഒന്ന് എന്ന കണക്കിലാണ് ഗുളിക കഴിക്കേണ്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button