ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ വിപ്ലവത്തിനു സമയായിയെന്നു നടന് രജനീകാന്ത്. ഇതു തമിഴ്നാടിന്റെ ആവശ്യമാണ് എന്നു താരം പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയ പ്രവേശ പ്രഖ്യാപനത്തിനു ശേഷം ചെന്നൈയില്‍ മാധ്യമങ്ങളോടു സംസാരിക്കുന്ന അവസരത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
തമിഴ്നാടിനു ഒരു സമര പാരമ്പര്യമുണ്ട്. സ്വതന്ത്രസമരത്തിനു മുന്‍നിരയിലായിരുന്നു തമിഴ്നാടിന്റെ സ്ഥാനം. അത്തരം സാഹചര്യമാണ് വീണ്ടും വന്നിരിക്കുന്നത്. തമിഴ്നാട്ടിൽ രാഷ്ട്രീയ വിപ്ലവം ആവശ്യമാണ്. അതിനു ഈ തലമുറ തന്നെ കാരണമാകുമെന്നു താൻ പ്രതീക്ഷിക്കുന്നതായി രജനീകാന്ത് പറഞ്ഞു. ആരാധക സംഗമത്തിന്റെ സമാപന വേളയിൽ താരം നടത്തിയ രാഷ്ട്രീയ പ്രഖ്യാപനം ജനങ്ങളിലേക്ക് എത്തിച്ച മാധ്യമങ്ങള്‍ക്കു നന്ദി അറിയിക്കാനായി വിളിച്ച സമ്മേളനത്തിലായിരുന്നു രജനി ഇതു പറഞ്ഞത്.
സ്വന്തം ജീവിതത്തിലെ പഴയ കാര്യം താരം വെളിപ്പെടുത്തി. വിദ്യാലയ പഠനം കഴിഞ്ഞിനു ശേഷം ഏതാനും കാലത്തേക്ക് പ്രൂഫ് റീഡറായി മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്ത കാര്യമാണ് താരം വെളിപ്പെടുത്തിയത്.
Post Your Comments