ബെയ്ജിങ്: മുങ്ങിക്കപ്പലുകള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്ന ആഴക്കടല്‍ നിരീക്ഷണ സംവിധാനവുമായി ചൈന. കൊറിയന്‍ ഉപഭൂഖണ്ഡം മുതല്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരം വരെയുള്ള മാരിടൈം സില്‍ക്ക് റോഡിലുടനീളം ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതാവും ഈ നിരീക്ഷണ ശൃംഖല.
ലോക സമുദ്രങ്ങളില്‍ അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് (സി.എ.എസ്)കീഴില്‍ ആരംഭിച്ച സൗത്ത് ചൈന സീ ഇന്‍സ്റ്റിറ്റിയൂുട്ട് ഓഫ് ഓഷ്യനോളജിയാണ് ഈ പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്. ചൈനീസ് നാവിക സേനയ്ക്ക് മറ്റ് കപ്പലുകളെ കണ്ടെത്താനും ഗതിനിര്‍ണയവും സ്ഥാനനിര്‍ണയവും സുഗമമാക്കാനും ഈ നിരീക്ഷണ സംവിധാനം സഹായിക്കും.
സമുദ്രത്തിലെ താപനില, ലവണത്വം തുടങ്ങിയ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ചൈനയുടെ മുങ്ങിക്കപ്പല്‍ യുദ്ധരംഗത്തെ ഒരു പുരോഗതിയാണിതെന്ന് നിസ്സംശയം പറയാമെന്ന് സി.എ.എസിന് കീഴിലുള്ള അറ്റ്‌മോസിഫെറിക് ഫിസിക്‌സ് ഇന്‍സ്റ്റിറ്റിയൂുട്ട് ഗവേഷകനായ യു യോങ്ഗ്യാങ് പറഞ്ഞു. ഇത് ഒരു മുന്നേറ്റത്തിന്റെ ആദ്യ പടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഓഷ്യനോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റിലെ വിവരമനുസരിച്ച് ഉപഗ്രഹങ്ങള്‍ ഉള്‍പ്പടെ നാലോളം ഉപകരണങ്ങളുടെ ശൃഖലയാണ് സുരക്ഷയൊരുക്കുന്നതിനായി ഉപയോഗിക്കുക. ദക്ഷിണ ചൈനാ കടല്‍, പശ്ചിമ പസഫിക് സമുദ്രം, ഇന്ത്യന്‍ സമുദ്രം എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഇതുവഴി ശേഖരിക്കുക.
Post Your Comments