ന്യൂഡല്‍ഹി: 2000 രൂപയുടെ കള്ളനോട്ടടിയില്‍ ഏറ്റവും മുമ്പില്‍ ഗുജറാത്ത്. 2017ല്‍ 2000 രൂപയുടെ ഏറ്റവുമധികം കള്ളനോട്ടുകള്‍ പിടികൂടിയത് ഗുജറാത്തില്‍ നിന്നുമാണ്. കേരളം പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. പട്ടികയില്‍ 2017 നവംബര്‍ അവസാനം വരെയുള്ള കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നും 2000 രൂപയുടെ 2648 വ്യാജന്മാരെ പിടിച്ചതായി കണക്കുള്‍ വ്യക്തമാക്കുന്നു. ഇതില്‍ ആറു നോട്ടുകള്‍ 2016ല്‍ പിടിച്ചതാണ്. രാജ്യത്ത് 2016 നവംബര്‍ 10നാണ് 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറങ്ങിയത്.
2000 രൂപയുടെ വ്യാജന്മാരായ 1300 നോട്ടുകള്‍ 2016ലും 5097 നോട്ടുകള്‍ 2017 ല്‍ ഗുജറാത്തില്‍ നിന്നും പിടികൂടി. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മിസോറാമും മൂന്നാം സ്ഥാനം ഉത്തര്‍പ്രദേശും നാലാം സ്ഥാനം പശ്ചിമ ബംഗാളുമാണ് നേടിയിരിക്കുന്നത്.
Post Your Comments