ഉത്തരകാശി: അതിര്‍ത്തി കാക്കുന്ന ജവാന്മാര്ക്കൊപ്പം പുതുവത്സരം ആഘോഷിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മന്ത്രി ഞായറാഴ്ച വൈകുന്നേരം ഇന്ത്യ-ചൈന അതിര്‍ത്തിയായ ഉത്തരകാശിയിലെ മത്ലിയില് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ ഇവിടെയെത്തി.
ആഭ്യന്തരമന്ത്രിക്ക് ഐടിബിപിയുടെ 12 ബറ്റാലിയന് ഉപചാരപൂര്‍വമുള്ള വരവേല്‍പ്പ് നല്കി. ബിജെപി നേതാക്കളും മന്ത്രിക്കൊപ്പം എത്തിയിരുന്നു. രാജ്നാഥ് സിങ് പുതുവര്‍ഷ രാവ് ജവാന്മാര്ക്കൊപ്പം ചെലവഴിച്ച ശേഷം അടുത്ത ദിവസം നെലാംഗ് താഴ്വരയിലേക്കാണ് പോകുന്നത്. അദ്ദേഹം അതിര്‍ത്തി രക്ഷാസേനയുടെ പോസ്റ്റുകള്‍ സന്ദര്‍ശിക്കും.
Post Your Comments