രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയും കാരണമായിയെന്ന അവകാശവാദവുമായി കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ. മോഡിയുടെ പ്രവർത്തന ശൈലി ബി.ജെ.പിയിൽ ചേരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതാണ്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി മാറിയതിനു ശേഷം രാജ്യത്ത് നല്ല ഭരണം തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന്റെ പശ്ചത്താലത്തിൽ അഭിപ്രായപ്പെട്ടു.
രജനീകാന്തിന്റെ ആത്മീയത പ്രശസ്തമാണ്. ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും രജനികാന്തിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. ആർ.കെ നഗറിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിയുടെ ഗംഗൈ അമരനു രജനീകാന്ത് രഹസ്യമായി പിന്തുണ നൽകിയതായി വാർത്തകളുണ്ടായിരുന്നു.
രജനീകാന്ത് തമിഴ്, ഇന്ത്യൻ സിനിമകളുടെ സൂപ്പർസ്റ്റാറാണ്. അദ്ദേഹത്തിന്റെ സ്വാധീനം തമിഴ്നാട് രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറ്റും. നരേന്ദ്ര മോഡി രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാറാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള സംഖ്യത്തിന്റെ ഭാഗമാവുന്ന ഏതൊരു രാഷ്ട്രീയ കക്ഷിയ്ക്കും വിജയിക്കുന്നതിനു സാധിക്കും. രജനീകാന്ത് രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകുമോ എന്നത് രാഷ്ട്രീയ അജൻഡയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നു ബിജെപി വക്താവ് ജി.വി.എൽ. നരസിംഹ റാവു പറഞ്ഞു.
Post Your Comments