KeralaLatest NewsNews

പുതുവത്സര ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി; വീഡിയോ കാണാം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുവത്സര ആശംസകള്‍ നേര്‍ന്നു. കേരളത്തിന് അഭിമാനിക്കാന്‍ ഏറെ വക നല്‍കിയ വര്‍ഷമാണ് 2017 എന്നു മുഖ്യമന്ത്രി പറയുന്നു. അപ്രതീക്ഷിതമായി ആഞ്ഞുവീശിയ ഓഖി ചുഴലി കൊടുങ്കാറ്റ് വര്‍ഷാന്ത്യത്തില്‍ നമ്മുടെ സന്തോഷങ്ങള്‍ക്കു മേല്‍ ഇരുള്‍ പരത്തി. അതു കൊണ്ട് കടല്‍ തീരത്ത് സംഘടിപ്പിക്കാറുള്ള പുതുവര്‍ഷ ആഘോഷം സര്‍ക്കാര്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മെഴുകുതിരി തെളിച്ച് ഓഖി ദുരന്തബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്കിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പോസ്റ്റിനു ഒപ്പം ആശംസകള്‍ നേരുന്ന വീഡിയോയും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജനക്ഷേമത്തിന് ഊന്നൽ നൽകിയ ഒരുപിടി പദ്ധതികൾ, വികസനപ്രക്രിയക്ക് ആക്കം കൂട്ടുന്ന ഇടപെടലുകൾ, 2017 അവസാനിക്കുമ്പോൾ കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. എന്നാൽ അപ്രതീക്ഷിതമായി ആഞ്ഞുവീശിയ ഓഖി ചുഴലി കൊടുങ്കാറ്റ് വർഷാന്ത്യത്തിൽ നമ്മുടെ സന്തോഷങ്ങൾക്കു മേൽ ഇരുൾ പരത്തിയിരിക്കുന്നു. തീരത്തെ സങ്കടക്കടലിലാഴ്ത്തിയ ദുരന്തപശ്ചാത്തലത്തിൽ കടൽ തീരത്ത് സംഘടിപ്പിക്കാറുള്ള പുതുവർഷ ആഘോഷം സർക്കാർ ഉപേക്ഷിച്ചു. മെഴുകുതിരി തെളിച്ച് ഓഖി ദുരന്തബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കും. കടലെടുത്ത ജീവിതങ്ങൾക്ക് താങ്ങായി മാറാനുള്ള ബൃഹത് പദ്ധതിയാണ് പുതുവർഷത്തിൽ സർക്കാർ നടപ്പിലാക്കുന്നത്. ലഭ്യമായ എല്ലാ സ്രോതസുകളിൽ നിന്നും സർക്കാർ സാമ്പത്തികസഹായം തേടുന്നുമുണ്ട്. സഹജീവികളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്ന നമ്മുടെ സംസ്കാരം കൂടുതൽ ഉയർത്തിപ്പിടിക്കേണ്ട സന്ദർഭമാണിത്. പുതുവർഷത്തിൽ ആ കടമ ഏറ്റെടുക്കാം. ഏവർക്കും പുതുവത്സര ആശംസകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button