
കുട്ടികള്‍ അവരുടെ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുകയോ എടുക്കുകയോ കാണുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ അക്കാര്യം മാതാപിതാക്കള്‍ക്ക് അറിയാന്‍ കഴിയും. ഗാലറി ഗാര്‍ഡിയന്‍ എന്ന പുതിയ ആപ്പാണ് ഇതിനു സഹായിക്കുന്നത്.
അത്തരം ചിത്രങ്ങള്‍ കുട്ടികള്‍ എടുത്താല്‍ ഉടന്‍ മാതാപിതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ വരുന്ന തരത്തിലാണ് ആപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇതിനായി ആദ്യം ഗാര്‍ഡിയന്‍ ആപ്പ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് ഫോണ്‍ചെയ്താല്‍ മാത്രമേ ആപ്പ് പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ.
കുട്ടികളുടെ ഫോണില്‍ ചൈല്‍ഡ് എന്നും മാതാപിതാക്കളുടെ ഫോണില്‍ പാരന്റ് എന്നും സെലക്‌ട് ചെയ്താല്‍ മതി. ആപ്പ് കുട്ടികളുടെ ഫോണില്‍ വരുന്നതും എടുക്കുന്നതുമായ എല്ലാ ചിത്രങ്ങളും സ്കാന്‍ ചെയ്യും. ഇതില്‍ അശ്ലീല ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ മാതാപിതാക്കളുടെ ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ വരുകയും ചെയ്യും.
Post Your Comments