പുട്ടിനൊപ്പം കടലക്കറി. നാവില്‍ വെള്ളമൂറുന്ന കോമ്പിനേഷനാണിത്. കേരളീയര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരു പ്രഭാത ഭക്ഷണം കൂടിയാണ് കടലക്കറി. എന്നാല്‍ കോഴിക്കോടന്‍ സ്െഷ്യല്‍ കടലക്കറി ആരെങ്കിലും ട്രൈ ചെയ്തിട്ടുണ്ടോ? എന്നാല്‍ ഇന്നത്തെ ബ്രേക്ക്ഫാസ്റ്റിന് കോഴിക്കോടന്‍ സ്‌പെഷ്യല്‍ കടലക്കറി തന്നെ ഉണ്ടാക്കാം. അത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം,
ആവശ്യമുള്ള സാധനങ്ങള്‍:
കടല – 200 ഗ്രാം
തക്കാളി – 2 നീളത്തില്‍ മുറിച്ചത്
ഇഞ്ചി – 1 ടീസ്പൂണ്‍ അരച്ചത്
പച്ചമുളക് – 6 വട്ടത്തില്‍ മുറിച്ചത്
ഉപ്പ് – പാകത്തിന്
ചെറിയ ഉള്ളി – 25 ഗ്രാം
വെളുത്തുള്ളി – 1 ടീസ്പൂണ്‍ അരച്ചത്
ഓയില്‍ – 4 ടേബിള്‍ സ്പൂണ്‍
അരയ്ക്കാനുള്ള മസാല:
ചെറിയ ഉള്ളി – 25 ഗ്രാം ചെറുതായി മുറിച്ചത്
തേങ്ങ – 1 മുറി
മുളകു പൊടി – 2 ടീസ്പൂണ്‍
പെരും ജീരകം – 1
പട്ട – 4 ഇഞ്ചു കഷണം
ഓയില്‍ – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
ജീരകം – 1/2 ടീസ്പൂണ്‍
ഗ്രാമ്പ് – 4
തയ്യാറാക്കുന്ന വിധം: തേങ്ങയും അരയ്ക്കാനുള്ള ബാക്കിയെല്ലാ ചേരുവകളും ഒരുമിച്ചിട്ട് ഒരു ടീസ്പൂണ്‍ എണ്ണ ചേര്‍ത്ത് ചെറു തീയില്‍ പൊന്‍ നിറമായി വറുത്തെടുത്ത് മയത്തില്‍ അരച്ചു വെയ്ക്കുക. ടല കഴുകി 1012 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ശേഷം, അതേ വെള്ളത്തില്‍ പ്രഷര്‍കുക്കര്‍ 25-30 മിനിറ്റുനേരം വേവിച്ചെടുക്കണം. എണ്ണ ചൂടാകുമ്പോള്‍ ഉള്ളിയും പച്ചമുളകും ഇട്ട് വഴററുക. ഇതില്‍ ഇഞ്ചിയും വെളുത്തുള്ളിയും കൂടെ ഇട്ട് വാസ വരുന്നതുവരെ ഇളക്കി, വേവിച്ച കടല, തക്കാളി, കറിവേപ്പില, ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കി അല്‍പനേരം കൂടെ വേവിക്കണം. അരച്ച തേങ്ങ അല്‍പം വെള്ളത്തില്‍ കലക്കി കറിയില്‍ ഒഴിച്ച് തിളപ്പിച്ച് ഒരു വിധം കുറുകുമ്പോള്‍ ഉപയോഗിക്കാം.
Post Your Comments