Latest NewsNewsIndia

അവിഹിതം ഭാര്യ തെളിവ് സഹിതം കണ്ടെത്തി : ബ്രിഗേഡിയര്‍ക്ക് പത്ത് വര്‍ഷത്തെ സീനിയോറിറ്റി നഷ്ടമായി: മൂന്നു വർഷം ജയിലും

ന്യൂഡല്‍ഹി: കേണലിന്റെ ഭാര്യയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട ബ്രിഗേഡിയറെ പട്ടാള കോടതി വിചാരണ ചെയ്തു. ഭാര്യ തെളിവു സഹിതം പരാതി നല്‍കിയതോടെ ബ്രിഗേറിയറുടെ പത്തു വര്‍ഷത്തെ സീനിയോറിറ്റി നഷ്ടമായി. ഇയാള്‍ ഇനി മുതല്‍ കാഷ്യറായി ജോലി നോക്കേണ്ടി വരും. കൂടാതെ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും അനുഭവിക്കണം. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

കൊല്‍ക്കത്ത ആസ്ഥാനമായ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡിലാണ് ഇയാളെ വിചാരണ ചെയ്തതും സീനിയര്‍ റാങ്കില്‍ നിന്നും കാഷ്യറാക്കി തരം താഴ്ത്തിയതും.ഒരു സഹോദര ഭാര്യയായി കാണേണ്ട യുവതിയെ പീഡിപ്പിക്കുന്നത് ആര്‍മി നിയമം അനുസരിച്ച്‌ ഗൗരവമേറിയ കുറ്റമാണ്. ഇത് പട്ടാളത്തില്‍ നിലനില്‍ക്കുന്ന സാഹോദര്യത്തില്‍ വിള്ളല്‍ വീഴ്ത്തും. ഭര്‍ത്താക്കന്മാര്‍ ദൂരെ സ്ഥലങ്ങളില്‍ ജോലിക്കായി പോകുമ്ബോള്‍ ഭാര്യമാരെ ഒറ്റയ്ക്കാക്കി പോവുക പതിവാണ്.

ആ സമയത്ത് സംരക്ഷണം നല്‍കുകയും സഹോദരിയായി കാണേണ്ടവര്‍ പീഡിപ്പിക്കുകയും ചെയ്യുന്നത് ഗൗരവകരമായ കുറ്റമായാണ് പട്ടാള കോടതി കാണുന്നത്. ബ്രിഗേഡിയറുടെ ഭാര്യ തെളിവായി കേണലിന്റെ ഭാര്യയുമായി ബ്രിഗേഡിയര്‍ നടത്തിയ വാട്സ് ആപ്പ് സംഭാഷണങ്ങളും ഹാജരാക്കിയിരുന്നു.

shortlink

Post Your Comments


Back to top button