Latest NewsKeralaNewsGulf

അമ്മയുടെ മരണ വാര്‍ത്ത‍യറിഞ്ഞ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

അബുദാബി•അമ്മയുടെ മരണവാര്‍ത്ത‍യറിഞ്ഞ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം സ്വദേശി അനില്‍ കുമാര്‍ ഗോപിനാഥന്‍ ആണ് അബുദാബിയില്‍ മരിച്ചത്. 20 വര്‍ഷമായി ഉം അല്‍ ഖ്വവൈനില്‍ തയ്യല്‍ക്കടയില്‍ ജോലി നോക്കുകയായിരുന്നു.

വ്യാഴാഴ്ചയാണ് അനില്‍കുമാര്‍ അമ്മയുടെ വിയോഗ വിവരം അറിഞ്ഞത്. അന്ന് രാത്രിതന്നെ, ദുബായിലുള്ള സഹോദരന്‍ സന്തോഷ്‌ നാട്ടിലേക്ക് മടങ്ങിയിരുന്നു. അനില്‍ വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. പക്ഷേ, പിറ്റേന്ന് അനിലിനെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി അനിലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

കഴിഞ്ഞ രണ്ടുദിവസമായി കൊല്ലത്തെ വീട്ടിലേക്ക് അനിലിന്റെയും അമ്മ കൗസല്യയുടെയും മരണം അറിഞ്ഞ് ആളുകള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. അതേസമയം, അനിലിന്റെ ഭാര്യയേയും മക്കളേയും ഈ വിവരം അറിയിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ വരെ, തങ്ങളെ ആശ്വസിപ്പിക്കാന്‍ അനില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഭാര്യ മോളിയും മകള്‍ ആതിരയും. ഇപ്പോള്‍ അവര്‍ക്കറിയാം, ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ ശരീരം മാത്രമേ പാരിപ്പള്ളിയിലെ വീട്ടിലേക്ക് എത്തുകയുള്ളൂവെന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button