തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം തൃശൂര്‍ ഈസ്റ്റ് പോലീസിന് ലഭിച്ചത്. പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായവർ എന്നാണ് സൂചന. ഇവരുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ അയവാസിയോടുള്ള വിദ്വേഷം തീര്‍ക്കാന്‍ അയാളുടെ ഫോണെടുത്ത് ഭീഷണി സന്ദേശം അയച്ചുവെന്നായിരുന്നു മൊഴി. എന്നാല്‍ ഈ മൊഴി പോലീസ് കാര്യമായി എടുത്തിട്ടില്ല. ഇരുവരെയും തൃശൂര്‍ ഈസ്റ്റ് പോലീസിന് കൈമാറി വിശദമായി ചോദ്യം ചെയ്യുന്നു.
Post Your Comments