ന്യൂഡല്‍ഹി: യുപിയില്‍ പീഡനങ്ങള്‍ വര്‍ധിക്കുന്നതായി ജിഗ്‌നേഷ് മേവാനി. ശരിക്കും എന്തിനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം കൊടുത്ത ആന്റി റോമിയോ സ്‌ക്വാഡിന്റെ ജോലി. ഇവര്‍ പ്രവര്‍ത്തിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനു വേണ്ടിയോണോ. അതോ കമിതാക്കളെ ശല്യപ്പെടുത്തുന്നതിനു വേണ്ടിയോ. യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ ദളിത് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന അവസരത്തിലാണ് യോഗിക്കു എതിരെ രൂക്ഷ വിമര്‍ഷശനവുമായി ജിഗ്‌നേഷ് മേവാനി രംഗത്തു എത്തിയത്.
ഈ പെണ്‍ക്കുട്ടിയെ മൂന്ന് യുവാക്കള്‍ കൂട്ടബലാത്സംഗത്തിനു ഇരയാക്കിയിരുന്നു. ഇതു കാരണമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. പെണ്‍കുട്ടി ഇപ്പോഴും ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ട്വീറ്ററിലാണ് വഡ്ഗാമില്‍ നിന്നുള്ള എംഎല്‍എയായ ജിഗ്‌നേഷ് മേവാനി യോഗിക്കു എതിരെ പ്രതികരിച്ചത്. ഈ ട്വീറ്റില്‍ പ്രധാനമന്ത്രിയെ ജിഗ്‌നേഷ് മേവാനി ടാഗ് ചെയ്തിട്ടുണ്ട്.
Post Your Comments