ബംഗളൂരു: ഒരേ ദൗത്യത്തിത്തിനായി 31 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ജനുവരി പത്തിന് ശ്രീഹരിക്കോട്ടയില്‍നിന്നും പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനൊരുങ്ങുന്നത്. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-2 വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെയാണ് വിക്ഷേപണം.
വിദേശരാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് കാര്‍ട്ടോസാറ്റിനോപ്പം വിക്ഷേപിക്കുക. ഓഗസ്റ്റ് 31ന് ഐആര്‍എന്‍എസ്എസ്1 എച്ചിന്റെ വിക്ഷേപണം പരാജയപ്പെട്ടതിനുശേഷം പിഎസ്എല്‍വി ഉപയോഗിച്ചുള്ള ആദ്യ വിക്ഷേപണം കൂടിയാണിത്.
Post Your Comments