Latest NewsKeralaNews

സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കണ്ണൂരിലെ രാഷ്ട്രീയ അക്രമ കേസുകളിലും ഗണ്യമായ കുറവ് ഉണ്ടായി. 2016 ല്‍ 363 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2017 ല്‍ ഇത് 271 ആയി അത് കുറഞ്ഞു.

2016നെ അപേക്ഷിച്ച്‌ ഇരുന്നൂറ്റി മുപ്പതോളം കേസുകളുടെ കുറവുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. 2016 ഡിസംബര്‍ 30 വരെ 1684 രാഷ്ട്രീയ ആക്രമണ കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2017 ഡിസംബര്‍ 30 വരെ 1463 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അക്രമം അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ എടുത്ത ഭരണപരവും രാഷ്ട്രീയ പരവുമായ നടപടികളെ തുടര്‍ന്നാണ് കേസുകളുടെ എണ്ണം കുറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സമാധാന ചര്‍ച്ചകളുടെ കൂടി ഫലമാണ് അക്രമസംഭവങ്ങള്‍ കുറക്കാന്‍ കഴിഞ്ഞതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം

shortlink

Post Your Comments


Back to top button