രുദ്രാപുര്‍: മദ്രസകളില്‍ സംസ്‌കൃതം പാഠ്യവിഷയമാക്കാന്‍ ഒരുങ്ങുന്നു. ഉത്തരാഖണ്ഡിലെ മദ്രസകളിലാണ് പുതിയ പാഠ്യവിഷയം വരുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്‌കൃതം പഠിപ്പിക്കാനൊരുങ്ങുന്നത് ആയുര്‍വേദം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായാണ്.
സംസ്‌കൃത ഭാഷ ഒരു വിഷയമായി പഠിപ്പിക്കാന്‍ തീരുമാനമായത് മദ്രസ വെല്‍ഫയര്‍ സൊസൈറ്റിയുടെ കീഴിലുള്ള ഡറാഡൂണ്‍, ഹരിദ്വാര്‍, നൈനിറ്റാള്‍, ഉധംസിങ് നഗര്‍ എന്നീ ജില്ലകളിലെ 207 മദ്രസകളിലാണ്. മൊത്തം 25, 000 വിദ്യാര്‍ഥികളാണ് ഈ മദ്രസകളില്‍ പഠിക്കുന്നത്. സംസ്‌കൃതം അധ്യാപകരെ നിയമിക്കുന്നതിന് സൊസൈറ്റി അധികൃതര്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് കത്തെഴുതിയിട്ടുണ്ട്.
മതസംബന്ധിയായ വിഷയങ്ങളോടൊപ്പം ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, ഗണിതം തുടങ്ങിയ വിഷയങ്ങളും നിലവില്‍ മദ്രസകളില്‍ പഠിപ്പിക്കുന്നുണ്ടെന്ന് സൊസൈറ്റി ചെയര്‍മാന്‍ സിബ്‌തെ നബി പറയുന്നു. ഇംഗ്ലീഷ് പോലുള്ള ഒരു വിദേശ ഭാഷ പഠിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് പുരാതന ഇന്ത്യന്‍ ഭാഷയായ സംസ്‌കൃതം പഠിപ്പിച്ചുകൂടാ എന്നും അദ്ദേഹം ചോദിക്കുന്നു.
Post Your Comments