ലക്നൗ: ഭക്തി സീരിയലിലെ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കുട്ടി അബദ്ധവശാല്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ലക്നൗവില്‍ ദാരുണ സംഭവം നടന്നത്. ചിത്രരജ്ഞന്‍ എന്ന കുട്ടി മരിച്ചത്. സഹോദരിക്കും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കവെയാണ് അപകടം സംഭവിച്ചത്.
സീരിയലില്‍ മഹാകാളി കാണിക്കുന്നതു പോലെ നാവ് പുറത്തേക്ക് നീട്ടി കാണിക്കാന്‍ കളിക്കുന്നതിനിടയില്‍ സഹോദരി ഗുജ്ജനും കൂട്ടുകാരും ആവശ്യപ്പെട്ടു. കൂട്ടുകാരുടെ ആവശ്യ പ്രകാരം അതുപോലെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു കുട്ടിക്ക് അപകടം സംഭവിച്ചതെന്ന് ലക്നൗ പൊലീസ് ഉദ്യോഗസ്ഥനായ സാര്‍വേഷ് മിശ്ര പറഞ്ഞു.
ഒരു ഷാള്‍ എടുത്ത് ചിത്രരജ്ജന് തന്റെ കഴുത്തില്‍ കുരുക്കി. ശേഷം കഴുത്തില്‍ ഇട്ട ഷാള്‍ കുട്ടിതന്നെ മുറുക്കുകയായിരുന്നു. ചിത്രരജ്ജന് പിടയുന്നത് കണ്ട കുട്ടികള്‍ മാതാപിതാക്കളെ വിളിച്ച് പറയുകയും ഉടന്‍ തന്നെ മാതാപിതാക്കള്‍ വന്ന് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടി മരിച്ചതായി പൊലീസ് പറഞ്ഞു.
Post Your Comments