ദുബായ്: 2018 ല്‍ വാറ്റ് നടപ്പാക്കാന്‍ ഒരുങ്ങി സൗദിയും യു.എ.ഇയും. ഇരുരാജ്യങ്ങളിലും പുതുവത്സരം മുതല്‍ 5% വാറ്റ് (മൂല്യവര്‍ദ്ധിത നികുതി) പ്രാബല്യത്തില്‍ വരും. വാറ്റ് നടപ്പാക്കിയാലും ജീവിതച്ചിലവ് വര്‍ധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സൗദി വാടക, പാസ്‌പോര്‍ട്ട് പുതുക്കല്‍ ഫീസ്, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, നിക്ഷേപാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ഇറക്കുമതി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്തേക്കുള്ള കയറ്റുമതി വസ്തുക്കള്‍ എന്നിവയെ വാറ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം യു.എ.ഇ വിദ്യാഭ്യാസം, ആരോഗ്യം, രാജ്യാന്തര വിമാനയാത്ര തുടങ്ങിയ മേഖലകളാണ് ഒഴിവാക്കിയത്.
ഇതു ലോത്തിലെ തന്നെഏറ്റവും കുറഞ്ഞ നികുതിയാണ്. അതു കൊണ്ട് തന്നെ ഇതിലൂടെ നേരിയ വര്‍ധന മാത്രമേ ജീവിത ചെലവില്‍ അനുഭവപ്പെടൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഗള്‍ഫില്‍ എണ്ണ വിലയിടിവ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതു മറികടക്കാനായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങള്‍ വാറ്റ് നടപ്പാക്കാനായി തീരുമാനിക്കുകയായിരുന്നു. കുവൈത്തും ഒമാനും ബഹ്‌റൈനും ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ഇതു നീട്ടിവച്ചിരിക്കുകയാണ്.
Post Your Comments