KeralaLatest NewsNews

ശബരിമലയിൽ സൗജന്യ കുടിവെള്ള പദ്ധതിയുമായി ബോബി ചെമ്മണ്ണൂർ

ശബരിമല: ശബരിമലയിൽ സൗജന്യ കുടിവെള്ള പദ്ധതിയുമായി ബോബി ചെമ്മണ്ണൂർ. ശബരിപീഠത്തിനു സമീപമാണ് ശബരിമല തീർഥാടർക്കായി ഡോ. ബോബി ചെമ്മണ്ണൂർ പദ്ധതി ഒരുക്കിയത്. പദ്ധതിയുടെ ഉൽഘാടനം ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പദ്മകുമാർ നിർവഹിച്ചു. മഹാരാഷ്ട്ര ചെമ്പൂർ എം.എൽ.എ തുക്കാറാം കാത്തെയും ഉൽഘാടന സമയത് സന്നിഹിതനായിരുന്നു.

ജല അതോറിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. കൊറ്റാമം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മാതൃക പിന്തുടർന്ന് ഭീമാകാരമായ ഓട്ടുകിണ്ടിയുടെ രൂപത്തിൽ ശബരിതീർദ്ധം എന്ന പേരിലാണ് പദ്ധതി.

shortlink

Post Your Comments


Back to top button