ഫുക്കറ്റ്: യുവതിയുടെ വയറ്റില്‍ ഒരു കിലോ കൊക്കെയ്ന്‍. ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റ് സ്വദേശിയായ യുവതിയാണ് മയക്കുമരുന്ന് കടത്താനായി ഇതു വിഴുങ്ങിയത്. യുവതി ഒരു കിലോ കൊക്കെയ്ന്‍ വിഴുങ്ങിയ ശേഷം തായ് ദ്വീപായ ഫുക്കറ്റിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിയത്. പക്ഷേ ഇവിടെ നടത്തിയ എക്സ് റേ പരിശോധനയിൽ യുവതി പിടിയിലായി.
വിമാനത്താവളത്തില്‍ ചെറിയ പാക്കറ്റുകളിലാക്കിയ കൊക്കെയ്ന്‍ എക്സ് റേ പരിശോധനയിൽ യുവതിയുടെ വയറ്റിൽ കണ്ടെത്തി. യുവതിയെ പിന്നീട് കൂടുതല്‍ പരിശോധനയ്ക്കു വിധേയയാക്കി. യുവതിയുടെ വയറ്റില്‍ ഒരു കിലോ കൊക്കെയ്ന്‍ 60 ചെറിയ പാക്കറ്റുകളായാണ് കണ്ടെത്തിയത്. തായ്ലാന്ഡ് നാര്‍കോട്ടിക്സ് കണ്ട്രോള് ബോര്‍ഡ് സെക്രട്ടറി ജനറല്‍ സിരിന്യ സിദ്ദിച്ചായാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments