1) അനുപമ ആര്‍ക്കെങ്കിലും അവസാനമായി നല്‍കിയ ക്രിസ്മസ് സമ്മാനം?
ഒരു കാര്‍, എന്റെ മാതാപിതാക്കള്‍ക്ക്
2) നിങ്ങളുടെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചാല്‍, നിങ്ങളുടെ വേഷം ആര് അവതരിപ്പിക്കും? എന്ത്കൊണ്ട്?
എന്റെ മകള്‍ (ദൈവം അനുഗ്രഹിച്ചാല്‍)
3) താങ്കള്‍ എത്രമാത്രം സത്യസന്ധയാണ്?
100%
എന്റെ ചിരി, എന്റെ സ്നേഹം, എന്റെ ജീവിതം
5) മറക്കാനാവാത്ത ഒരു പുതുവര്‍ഷ ഓര്‍മ?
എല്ലാ വര്‍ഷവും ജനുവരി ഒന്നിന് പുതുവര്‍ഷ പ്രതിജ്ഞ എടുക്കുന്നതും ജനുവരി 2 ന് തന്നെ അത് ബ്രേക്ക് ചെയ്യുന്നതും.
6) നിങ്ങള്‍ ഒരു ദ്വീപിലാണ്, മൂന്ന് കാര്യങ്ങളെ കൊണ്ട് വരാന്‍ കഴിയും, അങ്ങനെയെങ്കില്‍ നിങ്ങള്‍ എന്ത് കൊണ്ടുവരും?
ഞാന്‍ മൂന്ന് പേരെ കൊണ്ടുവരും. ശേഷം ശിലായുഗത്തില്‍ നിന്ന് തുടങ്ങും.
7. മരിച്ചുപോയതോ, ജീവിച്ചിരുന്നതോ ആയ ഒരാളെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതാരാണ്? എന്താകും നിങ്ങള്‍ അദ്ദേഹത്തോട് പറയുക?
വില്യം ഹന്നയേയും, ജോസഫ് ബാര്‍ബരയെയും കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഞാന്‍ ടോം ആന്‍ഡ് ജെറി ഇപ്പോഴും കാണാറുണ്ടെന്ന് അവരോട് പറയും.
8) താങ്കള്‍ പെര്‍ഫെക്റ്റ് 10 റേറ്റിംഗ് കൊടുക്കുന്ന ഒരു സെലിബ്രിറ്റിയുടെ പേര് പറയാമോ?
ദീപിക പദുക്കോണ്‍- സൗന്ദര്യത്തിന്റെയും ബുദ്ധിയുടെയും സമന്വയം.
9) നിങ്ങളുടെ പേര് മാറ്റിയാല്‍ എന്തായിരിക്കും?
അതൊരു രഹസ്യമായിരിക്കട്ടെ
10) ഹൈസ്കൂളിൽ നിങ്ങൾ എന്തൊക്കെയാണ് ഇഷ്ടപ്പെട്ടത്?
രസകരമായിരുന്നു
11) അടുത്തിടെ സംഭവിച്ച രസകരമായ സംഭവം?
എന്റെ ഇപ്പോഴത്തെ സിനിമയിലെ കഥാപാത്രത്തിന്റെ അഭിനയം
12) നിങ്ങളെ സ്വാധീനിക്കുന്നത്?
കഠിനാധ്വാനം
13) ഒഴിവ് സമയങ്ങള്‍ ചെലവഴിക്കുന്നതെങ്ങനെ?
സിനിമകളും വീഡിയോകളും കാണും, പിന്നെ കുടുംബത്തോടൊപ്പം
14) നിങ്ങളുടെ മോശം ഗുണം?
പെട്ടെന്ന് ദേഷ്യം വരുന്നത്
15) നിങ്ങളുടെ ഒരു ആരാധകന്‍ ചെയ്ത ഏറ്റവും വിചിത്രമായ കാര്യം?
ഫോട്ടോഷോപ്പ്.. എന്തായാലും ഞാൻ അവരെ സ്നേഹിക്കുന്നു
16.) നിങ്ങളുടെ ഏറ്റവും വലിയ ഭയം?
സ്വാദുള്ള ഭക്ഷണം
17) ഒരു നിക്ക് നെയിം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ എന്തായിരിക്കും അത്?
മേരി
18) അനുപമ ഒരു ആണ്‍കുട്ടിയായിരുന്നുവെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പേര്?
എന്റെ പേരന്റ്സ് എനിക്ക് അക്ഷയ് എന്ന് പേരിട്ടിരുന്നുവെങ്കില്‍, എന്റെ സഹോദരന്‍ അക്ഷയ്ക്ക് നല്ലൊരു പേര് കണ്ടുപിടിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടിയേനെ.
19) നിങ്ങളുടെ അഭിപ്രായത്തില്‍ മലയാളത്തിലെ ബെസ്റ്റ് ഡ്രസ്ഡ് നടന്‍/നടി?
മക്കൂക്ക ( Stylish and Handsome)
മഞ്ജു ചേച്ചി (Simple and Elegant)
20) നിങ്ങളെ ഓസ്‌കാറിന് നോമിനേറ്റു ചെയ്താല്‍ മറ്റുള്ള മത്സരാര്‍ത്ഥികളോട് എന്ത് പറയും?
ആള്‍ ദി ബെസ്റ്റ്
21) വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം?
നല്ലോരാളെ കണ്ടെത്തുന്ന സമയം ( പെണ്‍കുട്ടികള്‍ ആണെങ്കില്‍ 22 വയസിന് ശേഷം)
22) ഒരു ദിവസം അദൃശ്യനാകാന്‍ കഴിഞ്ഞാല്‍?
ഞാന്‍ സ്നേഹിക്കുന്നവരെ ശല്യം ചെയ്യും.
23) കുട്ടിയായിരുന്നപ്പോള്‍ ആരാകണം എന്നായിരുന്നു ആഗ്രഹം?
ഒരു ആക്ടര്‍
Post Your Comments