Uncategorized

ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ് : അതിര്‍ത്തിയില്‍ സമാധാനം പുലരാന്‍ ഇന്ത്യ അവരുടെ സേനയെ നിയന്ത്രിക്കണമെന്ന് ചൈന. 2017ലെ പ്രധാന സംഭവങ്ങള്‍ അവലോകനം ചെയ്യവേയാണ് ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി ചൈനീസ് സൈന്യം രംഗത്തെത്തിയത്.

ദോക്ലാം സംഘര്‍ഷം രമ്യമായി പരിഹരിച്ചത് ഈ വര്‍ഷത്തെ സുപ്രധാന നേട്ടമായാണ് ചൈന വിലയിരുത്തുന്നത്. ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുത്. രാജ്യങ്ങള്‍ തമ്മിലുള്ള ധാരണകള്‍ പാലിക്കപ്പെടണം. അതിര്‍ത്തിയില്‍ സ്ഥിരതയും സുരക്ഷിതത്വവും പുലരാന്‍ സൈന്യത്തിനുമേല്‍ ഇന്ത്യ ‘നിര്‍ബന്ധ നിയന്ത്രണം’ ഏര്‍പ്പെടുത്തണം- ചൈനീസ് പ്രതിരോധ വക്താവ് കേണല്‍ റെന്‍ ഗുവോഖിയാങ് പറഞ്ഞു.

 

രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ലക്ഷ്യമിട്ട് വളരെ കാര്യക്ഷമമായാണ് ചൈനീസ് സേന പ്രവര്‍ത്തിച്ചത്. ദക്ഷിണ ചൈനാ കടല്‍, ഇന്ത്യ-ചൈനാ അതിര്‍ത്തി (ദോക്ലാം) വിഷയങ്ങള്‍ മികവോടെയാണ് സേന കൈകാര്യം ചെയ്തത്. ഇന്ത്യയും ചൈനയും തമ്മില്‍ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ ആശയവിനിമയം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button