ചണ്ഡീഗഢ്: പട്രോളിംഗിന് ഒട്ടകങ്ങളെ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യന്‍ കരസേന. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലാണ് ഒട്ടകങ്ങളെ ഉപയോഗിക്കാൻ പോകുന്നത്. ഒട്ടകങ്ങളെ യുദ്ധോപകരണങ്ങള്‍ എത്തിക്കുന്നതിനും രാത്രി പട്രോളിംഗ് നടത്തുന്നതിനും ഉപയോഗിക്കാനാണ് പദ്ധതി. ഇന്ത്യന്‍ നീക്കം സിക്കിം-ടിബറ്റ്- ഭൂട്ടാന് നിയന്ത്രണമേഖലകളില്‍ ചൈനീസ് സേനയുടെ കടന്നുകയറ്റം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്.
സൈന്യം, മുതുകില്‍ ഒറ്റ മുഴയുള്ളതും ഇരട്ട മുഴയുള്ളതുമായ ഒട്ടകങ്ങളെ ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. സൈന്യത്തിന് ബിക്കാനിറിലെ നാഷണല്‍ റിസേര്‍ച്ച് സെന്ററില്‍ നിന്ന് ഒറ്റ മുഴയുള്ള നാല് ഒട്ടകങ്ങളെ ലഭിച്ചിട്ടുണ്ട്. മുതുകില്‍ ഇരട്ട മുഴയുള്ള ധാരാളം ഒട്ടകങ്ങൾ ലഡാക്കിലെ നൂബ്ര താഴ്വരയില് ഉണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്ഫോടക വസ്തുക്കളും ആയുധങ്ങളും എത്തിക്കുന്നതിന് ഒട്ടകങ്ങളെ ഉപയോഗപ്പെടുത്താനാകും എന്നാണ് കരുതുന്നത്.
ഒട്ടകങ്ങള്‍ക്ക് പരന്ന പ്രതലത്തിലൂടെ രണ്ടു മണിക്കൂറിനുള്ളില്‍ 15 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാന് സാധിക്കും.220 കിലോഗ്രാം ഭാരം വരെ ചുമന്ന് വേഗത്തിലോടാനുള്ള ഒട്ടകങ്ങളുടെ കഴിവ് യുദ്ധമേഖലകളില്‍ ഉപയോഗിക്കാനാണ് ഇന്ത്യന്‍ സേന ലക്ഷ്യമിടുന്നത്.
Post Your Comments