ന്യൂഡല്‍ഹി: ഇനിമുതല്‍ ഭക്ഷണശാലകളില്‍ മാംസാഹാരം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. മാംസ ഭക്ഷണസാധനങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് രംഗത്ത് വന്നിരിക്കുന്നത്.
ഭക്ഷണശാലകളിലും വില്‍പ്പനശാലകളിലുമൊക്കെ ചില്ലു കൂട്ടിലും മറ്റുമായി മാംസ ഭക്ഷണസാധനങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇത്തരം ഭക്ഷണങ്ങളുടെ പ്രദര്‍ശനം ആളുകളുടെ വികാരത്തെ ബാധിക്കും. ഈ കാരണത്താലാണ് ഇത്തരമൊരു തീരുമാനമെന്ന് എം.സി.ഡി. സഭാനേതാവ് ശിഖ റായ് പറഞ്ഞു.
നജഫ്ഗഢ് മേഖലയിലെ കക്രോള വില്ലേജ് കൗണ്‍സിലര്‍ സ്വകാര്യ പ്രമേയമായി കൊണ്ടുവന്ന ആവശ്യം എം.സി.ഡി.യുടെ ആരോഗ്യസമിതി പരിഗണിക്കുകയായിരുന്നു. തുടര്‍ന്ന്, സമിതി ഇതു ശുപാര്‍ശയായി കോര്‍പ്പറേഷന്‍ യോഗത്തില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് സഭ അതു പാസാക്കുകയും ചെയ്തു.
Post Your Comments