Latest NewsKeralaNews

വളരെ കുറഞ്ഞ ചെലവില്‍ സര്‍വ്വീസുകള്‍ നടത്താൻ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഉഡാന്‍’ വിമാനയാത്രാ പദ്ധതിയില്‍ കേരളവും: കേരളവും കേന്ദ്രവും ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: സാധാരണക്കാര്‍ക്കും ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഉഡാന്‍’ വിമാനയാത്രാ പദ്ധതിയില്‍ കേരളവും. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഉഡാന്‍ പദ്ധതിക്കുകീഴില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുന്നതിന് കേരളവും കേന്ദ്ര വ്യോമയാനമന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ത്രികക്ഷി ധാരണാപത്രം ഒപ്പുവച്ചു. കേരളത്തിലെ മിക്ക പ്രധാന നഗരങ്ങളിലേക്കും കണ്ണൂരില്‍ നിന്നും വളരെ കുറഞ്ഞ ചെലവില്‍ സര്‍വ്വീസുകള്‍ നടത്താനാവും.

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 2018 മുതല്‍ ഉഡാന്‍ സര്‍വീസുകള്‍ തുടങ്ങുകയാണ് ലക്ഷ്യം. ചെറുനഗരങ്ങളെ ബന്ധിപ്പിച്ചാണ് ഉഡാന്‍ സര്‍വീസുകള്‍ നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വ്യോമയാന നയത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയില്‍ 2500 രൂപയുണ്ടെങ്കില്‍ ഒരു മണിക്കൂര്‍ വിമാനയാത്ര സാധ്യമാകും. പദ്ധതിയില്‍ പങ്കാളികളാകുന്ന വിമാന കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന ഫണ്ടില്‍ 20 ശതമാനം വരെ കേരളസര്‍ക്കാരും ബാക്കി കേന്ദ്രസര്‍ക്കാരും പങ്കാളിത്തം വഹിക്കും.

വ്യോമയാന മേഖലയുടെ ചുമതലയുള്ള പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണു സംസ്ഥാനത്തിനു വേണ്ടി ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

shortlink

Post Your Comments


Back to top button