ചണ്ഡീഗഡ്: ലഡാക്കില്‍ സൈനിക പട്രോളിംഗിന് ഒട്ടകങ്ങളെ ഉപയോഗിക്കാൻ കരസേന ആലോചിക്കുന്നു. ഇതിലൂടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ നുഴഞ്ഞു കയറ്റങ്ങള്‍ ചെറുക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് കോവര്‍ കഴുതകളേയും കുതിരക്കുട്ടികളേയുമാണ് പരമ്പരാഗതമായി സൈന്യം ഉപയോഗിക്കുന്നത്. ഇവയ്ക്ക് 40 കിലോ വരെ ഭാരമേ ചുമക്കാനാകൂ. എന്നാൽ ഇരട്ട മുഴയുള്ള ഒട്ടകത്തിന് 180 മുതല്‍ 220 കിലോ വരെ ഭാരം ചുമക്കാനാവും.
രണ്ടു മണിക്കൂറിനുള്ളില്‍ പരന്ന പ്രതലത്തിലൂടെ 15 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഒട്ടകങ്ങള്‍ക്കാവും. 12,000 മുതല്‍ 15,500 അടി ഉയരത്തിലുള്ള പ്രദേശങ്ങളില്‍ സൈനിക വസ്തുക്കള്‍ എത്തിക്കുന്നതിനും ഒട്ടകങ്ങൾക്കാകും. പദ്ധതി വിജയകരമായാല്‍ ഭാവിയില്‍ ഇവയെ ഉപയോഗിക്കാനാണ് സൈന്യത്തിന്റെ പദ്ധതി.
Post Your Comments