കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ പള്ളിക്ക് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഒരു ചാവേര്‍ സ്ഫോടനവും പിന്നാലെ മറ്റ് രണ്ട് സ്ഫോടനങ്ങളും നടന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
കാബൂളിലെ താബയാന്‍ കള്‍ച്ചറല്‍ സെന്ററായിരുന്നു അക്രമികളുടെ ലക്ഷ്യമിട്ടിരുന്നതെന്നാണ് അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിന്റെ 38-ാം വാര്‍ഷിക പരിപാടികള്‍ നടക്കുന്നതിനിടെയാണ് കള്‍ച്ചറല്‍ സെന്ററില്‍ തുടര്‍ച്ചയായ സ്ഫോടനങ്ങളുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
Post Your Comments