KeralaLatest NewsNews

ചങ്ങരംകുളം തോണിയപകടം: അപകട കാരണം വ്യക്തമാക്കി തോണി തുഴക്കാരൻ

മലപ്പുറം: ചങ്ങരംകുളത്ത് അപകടത്തില്‍ മരിച്ച ആറുപേരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഒഴിവാക്കിയിട്ടുണ്ട്. ന​​​ര​​​ണി​​​പ്പു​​​ഴ​​​യി​​​ലെ കോ​​​ള്‍​​​പാ​​​ട​​​ത്ത് തോ​​​ണി മ​​​റി​​​ഞ്ഞ് ആ​​​റു വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളാണ് മുങ്ങി മ​​​രി​​​ച്ചത്. നാല് പെണ്‍‍​കു​​​ട്ടി​​​ക​​​ളും രണ്ട് ആ​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്. ചൊവ്വാഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച​​​ര​​​യോ​​​ടെ​​​യാ​​​ണ്, ബ​​​ന്ധു​​​ക്ക​​​ളാ​​​യ ആ​​​റു പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ദു​​​ര​​​ന്തം ന​​​ട​​​ന്ന​​​ത്.

കോ​​​ള്‍​​​പാ​​​ട​​​ത്തെ താ​​ത്​​​കാ​​​ലി​​​ക ബ​​​ണ്ടു പൊ​​​ട്ടി വെ​​​ള്ള​​​മൊ​​​ഴു​​​കു​​​ന്ന​​​തു കാ​​​ണാ​​​ന്‍ തോ​​​ണി​​​യി​​​ല്‍ പോ​​​യ​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​​​പ്പെ​​​ട്ട​​​ത്. അതെ സമയം തോണിമറിഞ്ഞ് ആറ് കുട്ടികള്‍ മരിക്കാനിടയായത് തോണിയുടെ വിടവിലൂടെ വെള്ളം കയറിയത് കൊണ്ടാണെന്ന് തോണിതുഴഞ്ഞ വേലായുധന്‍ പറഞ്ഞു. വേലായുധന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മുന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.  കുട്ടികള്‍ തന്നെയായിരുന്നു തോണി തുഴഞ്ഞിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. ബന്ധുക്കളായ ആറ് വിദ്യാര്‍ഥികളാണ് മരിച്ചത്.

മാപ്പിലാക്കല്‍ കടൂക്കുഴി വേലായുധന്റെ മകള്‍ വൈഷ്ണ (20), വേലായുധന്റെ സഹോദരന്‍ ജയന്റെ മക്കളായ പൂജ (13), ജെനീഷ (11), വേലായുധന്റെ മറ്റൊരു സഹോദരന്‍ പ്രകാശന്റെ മകള്‍ പ്രസീത (13), ബന്ധു നെല്ലിക്കല്‍ പനമ്ബാട് ശ്രീനിവാസന്റെ മകന്‍ ആദിനാഥ് (14), മാപ്പിലാക്കല്‍ ദിവ്യയുടെ മകന്‍ ആദിദേവ് (13) എന്നിവരാണ് മരിച്ചത്.

shortlink

Post Your Comments


Back to top button