Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsLife StyleFood & CookeryHealth & Fitness

ഈ ആറു ഭക്ഷണങ്ങൾ ഉടൻ ഒഴിവാക്കുക ഇല്ലെങ്കിൽ ക്യാൻസർ നിങ്ങളെ പിടികൂടും

മാറിയ ജീവിത രീതിയിലെ ഭക്ഷണശീലം ക്യാൻസർ വരുന്നതിന് പ്രധാന കാരണമായി മാറുന്നെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു. രോഗം വരുന്നതിനേക്കാൾ നല്ലത് അത് തടയുന്നതാണ്.  അതിനാൽ ചുവടെ പറയുന്ന ആറു ഭക്ഷണങ്ങൾ നിങ്ങൾ തീർച്ചയായും ഒഴിവാക്കുക.

1.ഉരുളക്കിഴങ്ങ് ചിപ്സ്

കൊഴുപ്പ്, കലോറി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് ചിപ്സിൽ. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന അക്രിലിമൈഡ് ഉള്ളകാര്യം അറിയാതെ പോകുന്നു. ഇത് നിങ്ങളെ അർബുദ രോഗിയാക്കുന്നതിൽ ഏറെ പങ്ക് വഹിക്കുന്നു.

2.ശാസ്ത്രീയമായി ശുദ്ധീകരിച്ച മാംസം

അടുത്തിടെ പുറത്തു വന്ന പഠനത്തിൽ ശാസ്ത്രീയമായി ശുദ്ധീകരിച്ച മാംസത്തിൽ സോഡിയം നൈട്രേറ്റ് ഉൾ ടെയുള്ള ഹാനികരമായ രാസവസ്തുക്കളുംമനുഷ്യ ശരീരത്തിൽ കാൻസറിനു കാരണമാവുന്നു.

3 . സിനിമയ്‌ക്കുപോകുമ്പോഴും മറ്റും പോപ്‌കോണ്‍ കഴിക്കുന്നവരാണ് ഏറെയും. എന്നാൽ മൈക്രോവേവ് ഓവനിൽ തയ്യാറാക്കുന്ന പോപ്‌കോണ്‍ സ്ഥിരമായി കഴിക്കുന്നത് പ്രമേഹവും ശ്വാസകോശ ക്യാൻസറും പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. പോപ്‌കോണിൽ ഉപയോഗിക്കുന്ന മസാല ചൂടാക്കുന്നതിലൂടെ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങള്‍ രൂപപ്പെടുമെന്നതാണ് കാരണം.

4.ഹൈഡ്രോജെനേറ്റഡ് എണ്ണകൾ

ഹൈഡ്രോജെനേഷനിലൂടെ തയാറാക്കുന്ന സസ്യ എണ്ണകൾ . ഹൃദ്രോഗം, അർബുദം, രോഗപ്രതിരോധ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ ട്രാൻസ് ഫാറ്റ് വർധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു.

5. പാക്കറ്റ് ഭക്ഷണങ്ങള്‍ 

പാക്കറ്റിലും കുപ്പികളിലുമായി വരുന്ന റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭാഗത്തിൽപ്പെടുന്ന ഭക്ഷണങ്ങൾ അധികനാള്‍ കേടാകാതിരിക്കാൻ ചില പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാറുണ്ട്. ഇവ ക്യാൻസർ വരുത്തുന്നതിന് കാരണമാകുന്നു.

6. ഡയറ്റ് ഫുഡ്

ശരീരഭാരവും വണ്ണവും കുറയ്‌ക്കാൻ സഹായിക്കുന്ന ഡയറ്റ് ഫുഡ് ക്യാൻസർ വരുന്നതിനു കാരണക്കാരനാണ്. ഇത്തരം ഭക്ഷണം കൂടുതലായി കഴിച്ചാൽ ആരോഗ്യവും പ്രതിരോധശേഷിയും നഷ്ടപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button