അബുദാബിയിൽ സ്പോർട്സ് ലേഖകനെ വർണ്ണവിവേചന ട്വീറ്റ് നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. യു.എ.യിലെ നിയമനകൾക്കെതിരായിട്ടാണ് ലേഖകൻ ട്വീറ്റ് ചെയ്തതെന്ന് അധികാരികൾ പറയുന്നു. യു.എ.ഇയിലെ വിവേചന വിരുദ്ധ നിയമങ്ങൾക്ക് അതീതമായിയാണ് ഇയാൾ സമൂഹമാധ്യമം ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ്. കുറ്റാരോപിതനായ മാധ്യമപ്രവർത്തകൻ പൊതുജനങ്ങളെ വളരെയേറെ സ്വാധീക്കുന്ന വ്യക്തിയാകയാൽ കേസ് ഗൗരവമേറിയതാണ്.
രാജ്യത്ത് വിദ്വേഷം, വർണ്ണവിവേചനം പോലുള്ള പെരുമാറ്റം തടയുന്നതിനായി യു.എ.ഇ കർശനമായ നിയമം നിർമിച്ചിട്ടുള്ളതായി പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. യു.എ.ഇ നിയമവും ഭരണകൂടവും സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും നിയമപരമായ സംരക്ഷണം നൽകുന്നതിൽ വിജയിക്കുകയും ചെയ്തുവെന്ന് അധികാരികൾ വ്യക്തമാക്കുന്നു.
സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കം പോസ്റ്റുചെയ്യുന്നതിന് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കരുതെന്ന് അബുദാബി ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിനു ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും വാക്ക്, ശൈലി, ചിഹ്നങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും നിയമത്തിൽ പറയുന്നു.
Post Your Comments