Latest NewsNewsGulf

വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ

ദുബായ്: വാട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേഷൻസ് അതോറിറ്റി. പിഡിഎഫ് ഫോർമാറ്റിൽ എത്തുന്ന ഫയലുകൾ തുറക്കുന്നതിലൂടെ ഇലക്ട്രോണിക് ഡിവൈസുകൾക്കും സ്‍മാർട്ട്ഫോണുകൾക്കും കേടുവന്നേക്കാമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അജ്ഞാത സന്ദേശങ്ങൾ ഫോണിലെത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് TRA വ്യക്തമാക്കി. യു.എ.ഇയിൽ സർക്കാർ, അർധസർക്കാർ, സ്വകാര്യമേഖല എന്നീ മേഖലകൾക്കെതിരെ നടന്ന 615 സൈബർ കുറ്റകൃത്യങ്ങൾ ഈ വർഷത്തിൽ തടഞ്ഞതായും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button