ദുബായിയില്‍ യുവതിയ്ക്ക് നേരെ വധഭീഷണി മുഴക്കിയ മാനേജര്‍ അറസ്റ്റില്‍. മൂന്നു മാസത്തോളമാണ് തടവിന് ശിക്ഷിച്ചത്. വാട്ട്സ് ആപ്പിലൂടെയും, ഇമെയിലിലൂടെയുമാണ് വധഭീഷണി മുഴക്കിയത്. ദുബായ് കോടതി നാടുകടത്തലിന് ഉത്തരവിട്ടു. 30 കാരിയായ യുവതി ലിങ്ക്ഡ് ഇന്‍ വഴിയാണ് 35 വയസ്സുള്ള മാനേജരെ സമീപിച്ചത്. കോടതി രേഖകൾ പ്രകാരം, ലിങ്ക്ഡ് ഇന്നില്‍ നിന്നാണ് യുവതിയുടെ നമ്പര്‍ മാനേജറിന് ലഭിച്ചത്.
വാട്ട്സ് ആപ്പിലൂടെ അയാള്‍ യുവതിയ്ക്ക് മെസ്സേജ് അയച്ചിരുന്നു. പിന്നീട് ഭീഷണികൾ ഇമെയിൽ എന്നിവയിലൂടെയും അയച്ചു. ഒരു ഇന്ത്യൻ ഫോൺ നമ്പരിൽ നിന്ന് ഭീഷണി നേരിട്ടുവെന്നും യുവതി പറഞ്ഞു. സ്ത്രീക്ക് ഭീഷണി സന്ദേശങ്ങൾ അയയ്ക്കുന്നതിന് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. 15 ദിവസത്തിനകം അപ്പീൽ നൽകണമെന്നും കോടതി പറഞ്ഞു.
Post Your Comments