ഇസ്ലാമാബാദ്: ജമ്മുകശ്മീർ അതിര്‍ത്തിയില്‍ ഇന്ത്യയുടെ നടത്തിയ ഷെല്ലാക്രമണം. മൂന്ന് പാക് സൈനികര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം നടന്നത് നിയന്ത്രണരേഖയില്‍ രാഖ്ചിക്രിയിലെ രാവല്‍കോട്ട് സെക്ടറലായിരുന്നു. ഈ വാര്‍ത്ത പുറത്തുവിട്ടത് പാക് മാധ്യമങ്ങളാണ്. ഇവര്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരങ്ങള്‍.
നാല് ഇന്ത്യന്‍ സൈനികര്‍ ശനിയാഴ്ച പാക് സൈനികരുടെ ആക്രണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ഇന്ത്യ പാക് പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഒരു പാക് സൈനികന് ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments