Latest NewsNewsInternational

കലിപൂണ്ട് അടുത്തേക്ക് ഓടിയെത്തുന്ന കാട്ടനയ്ക്കുമുന്നില്‍ അകപ്പെട്ട ഗൈഡ്; വീഡിയോ വൈറലാകുന്നു

പഴഞ്ചൊല്ലില്‍ പതിരുണ്ട് എന്ന് തെളിയിച്ചുകൊണ്ടാണ് ആഫ്രിക്കയില്‍നിന്നുള്ള ഒരു ഗൈഡ് ഇപ്പോള്‍ തരംഗമാകുന്നത്. അലന്‍ മക്‌സ്മിത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് വഴിതെളിക്കുന്ന ഗൈഡാണ്. അവിടെ ജോലി ചെയ്യുന്നതിനിടയ്ക്ക് ഒരു ഒറ്റയാന്‍ കലിപൂണ്ട് അടുത്തേക്ക് ഓടിയെത്തി. അലന് പിന്നിലായി സഞ്ചാരികളും ഉണ്ടായിരുന്നു. എല്ലാരും ഓടി രക്ഷപെടാൻ നോക്കുന്നതിനിടയിൽ ആനെയെ വെടിവയ്ക്കുകയോ വാഹനത്തിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയോ ചെയ്യാതെ അലന്‍ ആനയെ വരുതിക്ക് നിര്‍ത്തി. അതും ഒരു ചെറിയ വടി മാത്രം ഉപയോഗിച്ചുകൊണ്ട്.

വെറും ധൈര്യം കൊണ്ട് മാത്രമാണ് ആനയെ വരുതിക്ക് നിർത്തിയതെന്ന് അലൻ പറയുന്നു. മാത്രമല്ല സ്ഥിരം ഇത്തരം അവസ്ഥകളില്‍ എത്തുമ്പോള്‍ രക്ഷപ്പെടാതെ വടികൊണ്ട് ഈ രീതി പരിശീലിച്ചു. മനസാന്നിധ്യവും ധൈര്യവുമാണ് വേണ്ടത്. എന്നാല്‍ പരിശീലനമില്ലാതെ ഇപ്പണി കാണിക്കരുതെന്നും അലന്‍ പറയുന്നു.

ശാന്തമായി ഈ സാഹചര്യം കൈകാര്യം ചെയ്യണമെന്നും അലന്‍ പറയുന്നു. ശാന്തതയില്‍നിന്നുള്ള ഊര്‍ജ്ജമാണ് തനിക്ക് അവയെ നിയന്ത്രിക്കാന്‍ സാധിക്കുന്നതില്‍ സഹായകരമാകുന്നത്. ഏതൊരു വന്യജീവിയേയും ഇത്തരത്തില്‍തന്നെ കൈകാര്യം ചെയ്താല്‍ അത് അവയ്ക്കും നമുക്കും അപകടമുണ്ടാകാതിരിക്കാന്‍ സഹായിക്കും. അലന്‍ പറയുന്നു.

shortlink

Post Your Comments


Back to top button