Latest NewsNewsGulf

മലയാളികളടക്കം 188 വിമാനയാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നു

മലയാളികളടക്കം 188 വിമാനയാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നു. അല്‍അയന്‍ എയർപോർട്ടിലാണ് കുടുങ്ങി കിടക്കുന്നത്. ദുബായിയിൽ രാവിലെ 9 മണിക്ക് ഇറങ്ങേണ്ടവരാണ് ഇപ്പോള്‍ അല്‍അയന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. കുട്ടികളടക്കം 188 പേര്‍ വെള്ളവും ഭക്ഷണവും പോലുമില്ലാതെ വലയുകയാണെന്ന് വിമാനയാത്രക്കാരൻ പറഞ്ഞു.

എയര്‍ അറേബ്യ വിമാനം പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടതാണ്. രാവിലെ 9ന് ദുബായ് എയർ പോർട്ടിൽ എത്തിയെങ്കിലും മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് ഇറക്കാനായില്ല. തുടര്‍ന്ന് അല്‍അയനിലേക്ക് തിരിക്കുകയായിരുന്നു. എന്നാൽ അവിടെ പ്രാഥമിക കൃത്യത്തിന് പോലും വെള്ളമില്ലാത്ത അവസ്ഥയിലാണ്.

ഒരു കുട്ടിക്ക് ഭക്ഷണവും വെള്ളവും ഇല്ലാത്തതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാല്‍ ചികിത്സ പോലും കൃത്യമായി ലഭിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. അധികൃതരോട് പറഞ്ഞെങ്കിലും ഫലമില്ല.

shortlink

Post Your Comments


Back to top button