ഏതു തരം വീടുകളാണെങ്കിലും അവിടെ ചവിട്ടുമെത്തകൾക്ക് പ്രത്യേക സ്വാധീനമുണ്ട് .കാരണം ചവിട്ടുമെത്തകൾ അഴക് കൂട്ടാനുള്ള സാധനം മാത്രമല്ല അത് വൃത്തിയുടെ ഭാഗംകൂടിയാണ്. ശരിയായ രീതിയിലുള്ള ചവിട്ടുമെത്ത തെരഞ്ഞെടുത്താല്‍ നിങ്ങളുടെ വീടിന്തന്നെ ഒരു പുതിയ സന്ദേശം നല്‍കാന്‍ കഴിയുമെന്ന്നിങ്ങള്‍ക്കറിയാമോ. ബ്രൗണ്‍ നിറത്തിലുള്ള ചവിട്ടുമെത്തയോ കാര്‍പ്പെറ്റൊ മാറ്റൊ സങ്കല്‍പ്പിച്ചു നോക്കു, അത് എത്രത്തോളം അരോചകമായിരിക്കും.
എന്നാല്‍ പകിട്ടേറിയ ഒരു ചവിട്ടുമെത്ത വിരിച്ചു നോക്കു, അത്‌എത്രത്തോളം പോസിറ്റിവ്‌ഊര്‍ജം നിങ്ങളുടെ വീട്ടിനുള്ളില്‍ നിറയ്ക്കുമെന്ന്. ചവിട്ടുമെത്ത തെരഞ്ഞെടുക്കുമ്പോള്‍ സ്വാഭാവികത തോന്നുന്നവ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കൃത്രിമമായത്‌എന്തും കൃത്രിമമായി തന്നെ തോന്നുമെന്ന്മനസിലാക്കുക.
ചവിട്ടുമെത്ത തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ
ചവിട്ടുമെത്തയുടെ വലിപ്പം:
ഒട്ടുമിക്ക ഉപഭോക്താക്കള്‍ക്കും പിഴവ്പറ്റുന്നത് ഇവിടെയാണ്. മുറിയുടെ വലിപ്പം നന്നായി മനസിലാക്കി വേണം ചവിട്ടുമെത്ത തെരഞ്ഞെടുക്കാന്‍. ഗൃഹോപകരണങ്ങളുടെ വശങ്ങള്‍ കവിഞ്ഞു കിടക്കുന്ന ചവിട്ടുമെത്തകള്‍ മുറിയുടെ വലിപ്പം കൂടുതലായി അനുഭവപ്പെടും. എന്നാല്‍ ഏത് വലിപ്പത്തിലുള്ള ചവിട്ടുമെത്തയും നിങ്ങളുടെ മുറിയ്ക്ക് യോജിക്കുമെന്ന തെറ്റിധാരണയും വേണ്ട.
ചവിട്ടുമെത്തയുടെ നിറങ്ങള്‍:
നിറങ്ങളുടെ സങ്കലനം ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. അത്തെറ്റുമില്ല. പക്ഷെ വൈരുധ്യമായ നിറങ്ങള്‍ ഒന്നിച്ചു ചേര്‍ക്കാന്‍ ശ്രമിക്കരുത്. ചവിട്ടുമെത്തയുടെ ഡിസൈന്‍, സ്റ്റൈല്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഒന്നില്‍ കൂടുതല്‍ ചവിട്ടുമെത്തകള്‍ ഒരു മുറിയില്‍ ഉപയോഗിക്കാം, പക്ഷെ അവയെല്ലാം ഡിസൈനില്‍ വ്യത്യസ്തമെങ്കിലും ഒരേ കളര്‍ പാറ്റേണില്‍ ഉള്ളവയാകണമെന്ന്മാത്രം.
സ്ഥലം ഊഷ്മളമാക്കാം:
ചവിട്ടുമെത്തകള്‍ മുറിക്കുള്ളിലെ സ്ഥലം കൂടുതല്‍ ഊഷ്മളമാക്കാന്‍ സഹായിക്കും, നീളം കൂടിയ ഹാള്‍ ആണെങ്കില്‍ പ്രത്യേകിച്ചും. ടൈല്‍, വുഡന്‍ ഫ്ലോറിങ്ങിന്പരവതാനികള്‍ കൂടുതല്‍ ആകര്‍ഷണീയത നല്‍കും.
തടികൊണ്ട്നിര്‍മിച്ച ചവിട്ടുമെത്തകള്‍ക്ക്‌അല്‍പം ചെലവ്കൂടും. എന്നാല്‍ സിന്തറ്റിക്, വിസ്കോസ്‌എന്നിവയുമായി താരതമ്യം ചെയ്യു\മ്പോൾ ഇവയ്ക്ക്‌ഏറെ ഗുണങ്ങളുണ്ട്. എന്നാല്‍ കമ്പിളിക്കൊപ്പം നില്‍ക്കുകയും എന്നാല്‍ ചെലവ്കുറവായവയുമാണ്താത്പര്യപ്പെടുന്നതെങ്കില്‍ സില്‍ക്ക് തെരഞ്ഞെടുക്കുക.
ചവിട്ടുമെത്തകള്‍ വാങ്ങും മുന്‍പ് പുതിയ ട്രെന്‍ഡുകള്‍, സ്റ്റൈലുകള്‍ എന്നിവ നന്നായി മനസിലാക്കി അവ നിങ്ങളുടെ മുറികള്‍ക്ക്‌ഇണങ്ങുന്നതാണോയെന്ന്സങ്കല്‍പ്പിച്ചു നോക്കുക. ശരിയായ രീതിയില്‍ തെരഞ്ഞെടുത്താല്‍ ചവിട്ടുമെത്തകള്‍ നിങ്ങളുടെ വീടിന്‌അഴകേകും
Post Your Comments