KeralaLatest NewsNewsIndia

ചാരക്കേസ്; പുതിയ വെളിപ്പെടുത്തലുമായി നമ്പി നാരായണന്‍

തിരുവനന്തപുരം: ചാരക്കേസിലെ ഗൂഡാലോചനയില്‍ സമഗ്രഹ അന്വേഷണം വേണമെന്ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്‍. കരുണാകരനെ താഴെയിറക്കാനുള്ള നീക്കം ആന്റണി അറിഞ്ഞുകാണാതിരിക്കില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷൻ എം. എം. ഹസ്സന്റെ വെളിപ്പെടുത്തലിന് ശേഷമാണ് ഗൂഡാലോചനക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നമ്പി നാരായണന്‍ രംഗത്ത് വന്നിരിക്കുന്നത്. ചാരക്കേസില്‍ നടന്നത് വന്‍ ഗൂഡാലോചനയാണ്. കേസ് ചമച്ചവരില്‍ ഇനിയും പലരും ഖേദം പ്രകടിപ്പിക്കാനുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ചാരക്കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിസ്ഥാനത്തുനിന്നു കെ. കരുണാകരനെ പുറത്താക്കുന്നതു പാർട്ടിക്ക് ഏറെ തിരിച്ചടിയുണ്ടാക്കുമെന്നു തന്നോടും ഉമ്മൻ ചാണ്ടിയോടും എ.കെ. ആന്‍റണി പറഞ്ഞിരുന്നതായാണു ഹസൻ കഴിഞ്ഞ ദിവസം കോഴിക്കോട്ട് പറഞ്ഞത്. ഇതിൽ തനിക്കു കുറ്റബോധമുണ്ടെന്നും ഹസൻ പറഞ്ഞു.

shortlink

Post Your Comments


Back to top button