Latest NewsKeralaNews

മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മ അറസ്റ്റില്‍

കാസര്‍ഗോഡ്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചു. മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അച്ഛന് കൂട്ടുനിന്ന അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മ, അച്ഛൻ പീഡിപ്പിച്ച സമയത്തൊക്കെ ഒത്താശ നല്‍കിയതായി പെണ്‍കുട്ടി പോലീസില്‍ പറഞ്ഞിരുന്നു. അമ്മയെ എസ്.ഐ. പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ വനിതാ പോലീസിന്റെ സഹായത്തോടെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുയകയായിരുന്നു.

45കാരിയായ അമ്മയെ കേസുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം കാഞ്ഞങ്ങാട് സബ് ജയിലിലാക്കി. അച്ഛൻ മകളെ എട്ട് വര്‍ഷത്തോളമായി പീഡിപ്പിച്ചു വരികയായിരുന്നു. പീഡനം കൊല്ലുമെന്ന് പറഞ്ഞാണ്. പെണ്‍കുട്ടി വിവരം അമ്മയോട് പറഞ്ഞെങ്കിലും ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചേക്കുമെന്ന് ഭയന്ന് വിവരം മൂടി വെക്കുകയും ഒത്താശ ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇവര്‍ നഗരപരിധിയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് കഴിയുന്നത്. അച്ഛൻ മൂന്നു വിവാഹം ചെയ്തിരുന്നു. രണ്ട് ഭാര്യമാരാണ് നിലവില്‍ ഇയാള്‍ക്കുള്ളത്. കഴിഞ്ഞ ദിവസമാണ് ഭാര്യയുടെ ആദൃവിവാഹത്തിലുള്ള മകളെ ലൈംഗികമായി വര്‍ഷങ്ങളോളം പീഡിപ്പിച്ച വിവരം പുറത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button