Latest NewsIndia

ഭഗവദ്‌ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം ഈ പെൺകുട്ടിക്ക്

ലഖ്നൗ : ഭഗവദ്‌ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം അഫ്രീൻ റൗഫ് എന്ന പെൺകുട്ടി സ്വന്തമാക്കി. അന്താരാഷ്ട്ര കൃഷ്ണ സൊസൈറ്റി നടത്തിയ ഭഗവദ് ഗീത മത്സരത്തിൽ ആറാം ക്ളാസുകാരിയായ മറിയം സിദ്ദിഖി ഒന്നാം സ്ഥാനം നേടിയതിനു പിന്നാലെയാണ് ലഖ്നൗ വിദ്യാഭ്യാസ ബോർഡ് നടത്തിയ മത്സരത്തിൽ അഫ്രീൻ ഒന്നാം സ്ഥാനം നേടിയത്.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥുമാണ് ഭഗവദ് ഗീത പഠിക്കാൻ തനിക്ക് പ്രചോദനമായത്. പ്രസംഗങ്ങൾക്കിടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗീതാ ശ്ളോകങ്ങൾ ഉരുവിടുന്നത് താൻ ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് ഭഗവദ് ഗീത പഠിക്കാൻ ആഗ്രഹമുണ്ടായത് . ശ്ളോകങ്ങളും അതിന്റെ അർത്ഥവും പഠിക്കാൻ കഴിഞ്ഞെന്നും ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അഫ്രീൻ പറഞ്ഞു.

മറിയം സിദ്ദിഖിയെപ്പോലെ തന്നെ ഭഗവ്ദ് ഗീത പൂർണമായി പഠിച്ചയാളാണ് അഫ്രീനും  പഠിക്കാൻ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഹിന്ദുവെന്നോ മുസ്ളിമെന്നോ ഇല്ലെന്നും അഫ്രീന്റെ അമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button