മുംബൈ: മുംബൈയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ക്രിസ്തുമസ് പുതുവത്സര സമ്മാനം നല്‍കാനൊരുങ്ങുകയാണ് റെയില്‍വെ. ചരിത്രത്തില്‍ ആദ്യമായി ലോക്കല്‍ ട്രെയിനുകളില്‍ എ.സി സൗകര്യം ഒരുക്കിയിരിക്കുകയാണ് റെയില്‍വെ അധികൃതര്‍. നഗരത്തിലെ യാത്രകള്‍ക്കുള്ള സബര്‍ബന്‍ ട്രെയിനുകളില്‍ എ.സി സൗകര്യം ഒരുക്കുന്നത്.
ക്രിസ്തുമസ് ദിനമായ നാളെ അന്ധേരിയില്‍ നിന്ന് ചര്‍ച്ച്‌ഗേറ്റ് വരെയായിരുക്കും ആദ്യ ലോക്കല്‍ എ.സി ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഉദ്ഘാടന സര്‍വീസിന് ശേഷം ദിവസേന ആറ് എ.സി സബര്‍ബന്‍ സര്‍വീസുകളാണ് നടത്തുക. 12 ലോക്കല്‍ സര്‍വീസുകളാണ് മുംബൈയില്‍ ഓടുന്നത്.സാധാരണ ലോക്കല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കിന്റെ 1.3 ഇരട്ടിയാണ് എസി ട്രെയിനില്‍ ഈടാക്കുന്നത്. ഇതിന് പുറമെ സീസണ്‍ ടിക്കറ്റ് സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കിനേക്കാള്‍ 10 ഇരട്ടിയാണ് സീസണ്‍ ടിക്കറ്റിന് ഈടാക്കുന്നത്.
6000 ആളുകള്‍ക്ക് ഒരേസമയം ജോലി ചെയ്യാന്‍ സാധിക്കുന്ന എ.സി കോച്ചുകള്‍ ചെന്നൈയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓട്ടോമാറ്റിക് ഡോര്‍, എല്‍ഇഡി ലൈറ്റുകള്‍, എമര്‍ജന്‍സി ടോക്ബാക്ക് സിസ്റ്റം, യാത്രക്കാര്‍ക്ക് ജിപിഎസ് സംവിധാനം, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത എന്നിവയാണ് പുതിയ കോച്ചുകളുടെ പ്രത്യേകത.
150ല്‍ അധികം വര്‍ഷമായുള്ള സബര്‍ബന്‍ സര്‍വീസില്‍ എ.സി സൗകര്യംആദ്യമാണെന്നും ഇത് ചരിത്ര നേട്ടമാണെന്നുമാണ് യാത്രക്കാരുടെ പ്രതികരണം. മുംബൈ സബര്‍ബന്‍ ട്രെയിനിന്റെ ചുവടുപറ്റി ലോക്കല്‍ ട്രെയിനില്‍ എ.സി സൗകര്യം ഒരുക്കാനുള്ള തയാറെടുപ്പിലാണ് കൊല്‍ക്കത്ത, ചെന്നൈ, സെക്കന്‍ദരാബദ് തുടങ്ങിയ നഗരങ്ങളും. മുംബൈ മാതൃകയില്‍ 12 കോച്ചുകളുള്ള ട്രെയിന്‍ തന്നെ ഈ നഗരങ്ങളിലും എത്തിക്കാനാണ് ഇവര്‍ തയ്യാറെടുക്കുന്നത്.
Post Your Comments