Latest NewsNewsIndia

ലോക്കല്‍ ട്രെയിനുകളില്‍ നാളെ മുതല്‍ എസി യാത്ര

മുംബൈ: ലോക്കല്‍ ട്രെയിനുകളില്‍ നാളെ മുതല്‍ എസി യാത്ര. മുംബൈ നഗരത്തിലെ യാത്രക്കാര്‍ക്കാണ് റെയില്‍വേയുടെ ഈ ക്രിസ്മസ് പുതുവത്സര സമ്മാനം ലഭിക്കുന്നത്. ആദ്യമായാണ് എസി സൗകര്യം നഗരത്തിലെ യാത്രകള്‍ക്കുള്ള സബര്‍ബന്‍ ട്രെയിനുകളില്‍ ഒരുക്കുന്നത്.

അന്ധേരിയില്‍ നിന്ന് ചര്‍ച്ച്‌ഗേറ്റ് വരെയായിരുക്കും ക്രിസ്മസ് ദിനമായ നാളെ ആദ്യ ലോക്കല്‍ എസി ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. നാളെ ഉച്ചക്ക് 2.10ന് അന്ധേരി സ്‌റ്റേഷനില്‍ പച്ചകൊടി വീശുന്ന ട്രെയിന്‍ 2.44 ചര്‍ച്ച് ഗെയ്റ്റില്‍ എത്തും.

ദിവസേന ആറ് എസി സബര്‍ബന്‍ സര്‍വീസുകളാണ് നടത്തുക. പക്ഷെ ശനി, ഞായര്‍ ദിവസങ്ങളില്‍ സർവീസുകൾ ഉണ്ടായിരിക്കില്ല. അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് അത്.

മുംബൈയില്‍ 12 ലോക്കല്‍ സര്‍വീസുകളാണ് ഓടുന്നത്. ചര്‍ച്ച് ഗെയ്റ്റ്-വിഹാര്‍ മേഖലയില്‍ എട്ടെണ്ണവും ചര്‍ച്ച്‌ഗെയ്റ്റ്-ബോറിവലി സ്‌റ്റേഷനിലേക്കും മൂന്നെണ്ണവും മഹാലക്ഷ്മി-ബോറിവലി മേഖലയിലേക്കു ഒരു സര്‍വീസുമാണുള്ളത്.

എസി ട്രെയിനില്‍ സാധാരണ ലോക്കല്‍ ട്രെയിൻ ടിക്കറ്റ് നിരക്കിന്റെ 1.3 ഇരട്ടിയാണ് ഈടാക്കുന്നത്. ഇതില്‍ ഇതിന് പുറമെ സീസണ്‍ ടിക്കറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സാധാരണ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കിനേക്കാള്‍ 10 ഇരട്ടിയാണ് സീസണ്‍ ടിക്കറ്റിന് ഈടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button