
ചെന്നൈ: പണത്തിനു വേണ്ടി നവജാത ശിശുവിനെ വിറ്റ മാതാപിതാക്കള്‍ അറസ്റ്റില്‍. 1.80 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. തമിഴ്‌നാട് അരിയാളൂര്‍ ജില്ലയിലെ മീന്‍സുരുട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്.
അടുത്ത ബന്ധുവിനെ കുഞ്ഞിനെ വില്‍ക്കുന്ന കാര്യം മാതാപിതാക്കൾ അറിയിച്ചു. ഇതേതുടര്‍ന്ന് സിദ്ധ ഡോക്ടറുമായി അടുത്ത ബന്ധു ബന്ധപ്പെടുകയായിരുന്നു. പിന്നാലെ ഇവര്‍ മക്കളില്ലാത്ത ദമ്പതികള്‍ക്കാണ് കുഞ്ഞിനെ വിറ്റത്. സിദ്ധ ഡോക്ടറാണ് ഇതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. സിദ്ധ ഡോക്ടറും അറസ്റ്റിലായിട്ടുണ്ട്.
കുഞ്ഞിനെ അന്വേഷിച്ച് നവജാത ശിശുവിനെ പ്രതിരോധ കുത്തിവെയ്പ്പിനായി ഇവര്‍ കൊണ്ടുവരാത്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രവര്‍ത്തകരാണ് വീട്ടിലെത്തിയത്. കുഞ്ഞിനെ പ്രതിരോധ കുത്തിവെയ്പ്പിന് എത്തിക്കാത്തത് വീട്ടിലെത്തി ചോദ്യം ചെയ്തപ്പോള്‍ ദമ്പതികള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ പ്രവര്‍ത്തകര്‍ ശിശു സംരക്ഷണ ഓഫീസറെയും, കളക്ടറെയും വിവരം അറിയിക്കുകയായിരുന്നു.
Post Your Comments