Latest NewsKeralaNews

ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം

 

കോട്ടയം: ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ ആക്രമണം. കോട്ടയം ഏറ്റുമാനൂരില്‍ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം. ഓഫീസിലെ ജനല്‍ ചില്ലുകളും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും തകര്‍ത്തു. അക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഏറ്റുമാനൂരപ്പന്‍ കോളേജില്‍ കഴിഞ്ഞ കുറച്ച് ദിവസമായി എസ്എഫ്ഐ, എബിവിപി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button