അബുദാബി•കനത്ത മൂടല്‍ മഞ്ഞാണ് യു.എ.ഇ തലസ്ഥാനമായ അബുദാബി നഗരത്തിലും മറ്റു വിവിധ ഭാഗങ്ങളിലും അനുഭവപ്പെടുന്നത്. അബുദാബി, ദുബായ്, അല്‍-ഐന്‍ എന്നിവടങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന റോഡുകള്‍ കനത്ത മൂടല്‍ മഞ്ഞില്‍ പുതച്ച് കിടക്കുകയാണ്. 1000 മീറ്ററില്‍ താഴെയാണ് ദൃശ്യപരിധിയെന്നതിനാല്‍ വാഹന യാത്രികരോട് സുരക്ഷിത അകലം പാലിക്കാന്‍ പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
സുരക്ഷിത അകലവും ട്രാഫിക് നിയമങ്ങളും പാലിക്കുന്നതിനോപ്പം കാലാവസ്ഥയ്ക്ക് അനുസരിച്ച് വാഹനങ്ങളുടെ വേഗത ക്രമീകരിക്കണമെന്നും അബുദാബി പോലീസും ദുബായ് പോലീസും അഭ്യര്‍ഥിച്ചു.
മൂടല്‍ മഞ്ഞ് അബുദാബി, ദുബായ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചിട്ടുണ്ട്.
അബുദാബി വിമാനത്താവളത്തിലേക്ക് വരികയും പോകുകയും ചെയ്യുന്ന നിരവധി സര്‍വീസുകള്‍ പുനക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.
കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്, റിയാദ്, ജിദ്ദ, കുവൈത്ത്,ബഹ്‌റൈന്‍, മസ്കറ്റ്, കെയ്റോ, അമ്മാന്‍, റിഗ, ഷിക്കാഗോ, ന്യൂയോര്‍ക്ക്, ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, പൂനെ, ബംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് വരുന്ന വിമാനങ്ങള്‍ വൈകും.
ദമ്മാമിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി.
കറാച്ചി, ഇസ്ലാമാബാദ്, പെഷവാര്‍,ധാക്ക,ജിദ്ദ,കുവൈത്ത്, മസ്ക്കറ്റ്, ഷാങ്ഹായ്, കെയ്റോ, റോം, റിഗ,മാഞ്ചസ്റ്റര്‍, ലണ്ടന്‍, ന്യൂ ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും പുനക്രമീകരിച്ചിട്ടുണ്ട്.
ഇസ്ലാമാബാദില്‍ നിന്നുള്ള ഒരു പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനവും ധാക്കയില്‍ നിന്നുള്ള ബിമാന്‍ വിമാനവും വഴിതിരിച്ചുവിട്ടു.
കനത്തമൂടല്‍ മഞ്ഞ് ഏതാനും ദിവസത്തേക്ക് സര്‍വീസുകളെ ബാധിച്ചേക്കാമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു.
അടുത്ത ദിവസങ്ങളില്‍ ഇത്തിഹാദില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ etihad.com/flightstatus എന്ന വെബ്‌സൈറ്റിലോ ഇത്തിഹാദ് എയര്‍വേയ്സിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പിലോ അവരുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണം. +971 (0) 2599 0000 എന്ന ഇത്തിഹാദ് ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്റര്‍ നമ്പരിലോ മറ്റു പ്രാദേശിക നമ്പരുകളിലോ ബന്ധപ്പെട്ടലും വിവരങ്ങള്‍ ലഭ്യമാകും.
Post Your Comments