നിങ്ങളില്‍ പുനര്‍ജന്മമുണ്ടോ എന്ന് ജീവിതത്തില്‍ ബാക്കി വെച്ച് പോവുന്ന സൂചനകളിലൂടെ നമുക്ക് മനസ്സിലാക്കാം. അതിനായി ചില ലക്ഷണങ്ങള്‍ മരണ സമയത്ത് നമുക്ക് കാണിച്ച് തരുന്നു. തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടാതെയുള്ള മരണം പലപ്പോഴും പുനര്‍ജന്‍മത്തിനു കാരണമാകുന്നു. ഇത്തരത്തില്‍ ജനിക്കുന്നവര്‍ പുനര്‍ജന്മത്തിലെങ്കിലും തന്റെ ആഗ്രഹ പൂര്‍ത്തീകരണം നടത്തുന്നു. ഒരിക്കലും അടങ്ങാത്ത ആഗ്രഹങ്ങള്‍ ഇത്തരത്തിലുള്ള ആത്മാവിന് പുതിയ ശരീരം സ്വീകരിക്കുന്നതിന് കാരണമാകുന്നു.
പല ഋഷിവര്യന്‍മാരും ഇത്തരത്തില്‍ പുനര്‍ജനിക്കപ്പെട്ടിട്ടുണ്ട്. താന്‍ കൈവരിക്കാനിരിക്കുന്ന ലക്ഷ്യങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടാല്‍ അത് പൂര്‍ത്തീകരിക്കുന്നതിനായി പലരും പുനര്‍ജന്‍മമെടുക്കുന്നു.
മനുഷ്യ ജീവിതത്തെ നാലു ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. അതുകൊണ്ടു തന്നെ ഓരോ ഘട്ടത്തിലും പൂര്‍ത്തീകരിക്കപ്പെടേണ്ട കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാനാവാതെ വരുമ്പോള്‍ പുനര്‍ജന്‍മത്തിലൂടെ അത് സാധ്യമാകുന്നു.
എല്ലാ മനുഷ്യര്‍ക്കും ഏഴ് ജന്മം ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിലെല്ലാം ഓരോ കര്‍മ്മത്തെക്കുറിച്ചും അനുശാസിക്കുന്നുണ്ട്. ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ പുനര്‍ജന്മം എടുക്കുന്നു എന്നാണ് പറയപ്പെടുന്നത്.
മുജ്ജന്‍മത്തില്‍ ചെയ്തു കൂട്ടിയ പാപം അനുഭവിക്കാന്‍ പലരും പുനര്‍ജന്‍മം എടുക്കുന്നു. ഇപ്രകാരം പുനര്‍ജന്മം എടുക്കുമ്പോള്‍ അത് മനുഷ്യജന്മം തന്നെയായിരിക്കണം എന്നില്ല. മോക്ഷപ്രാപ്തിക്കായി നില്‍ക്കുന്ന ആത്മാക്കളാണ് ഇത്തരത്തില്‍ പുനര്‍ജനിക്കുന്നത്. മോക്ഷ പ്രാപ്തിക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തു തീര്‍ത്ത ശേഷം ഇവര്‍ മരിക്കുന്നു.
Post Your Comments