
കൊച്ചി: പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനെതിരായ ഹര്‍ജി തള്ളി. പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍ വിഷയത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിലെ ജസ്റ്റിസ് എം.എസ്.നമ്പ്യാരുടെ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് എതിരായി സമര സമിതി നല്‍കിയ ഹര്‍ജിയിലാണ് വിധി.
എല്‍എന്‍ജി പദ്ധതിയുമായി ഐഒസിക്ക് മുന്നോട്ട് പോകാം. അപകടഭീഷണി സാധൂകരിക്കുന്ന തെളിവില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു. കരയിടിച്ചില്‍ തടയാന്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം. വേലിയേറ്റമേഖല രേഖപ്പെടുത്തിയ 1996ലെ തീരദേശഭൂപടം നിലനില്‍ക്കും.
Post Your Comments